സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് നാളെ

സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് നാളെ

പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം സിജു വിത്സൺ നായക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്

സിജു വിത്സൻ നായകനാകുന്ന 'പഞ്ചവത്സര പദ്ധതി' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ റിലീസ് ചെയ്യും. വൈകുന്നേരം ആറു മണിക്കാണ് പോസ്റ്റർ റിലീസ്. പുതുമുഖം കൃഷ്ണേന്ദു എ. മേനോനാണ് ചിത്രത്തിലെ നായിക. നിഷ സാരംഗ്, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരിക്കാർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം സിജു വിത്സൺ നായക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. 'ന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിൽ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ പിപി കുഞ്ഞികൃഷ്ണൻ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ്‌ നേടിയ സജീവ് പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും.

സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് നാളെ
'നാഗവല്ലി'യായി കങ്കണ റണൗട്ട്; 'ചന്ദ്രമുഖി 2' ഫസ്റ്റ് ലുക്ക് പോസ്റ്റർ

കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സ് ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം പി ജി പ്രേംലാലാണ്. മഞ്ജു വാര്യർ, നിമിഷ സജയൻ, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, സണ്ണി വെയിൻ, അർജ്ജുൻ, ഷറഫുദ്ദീൻ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ എന്നിവരുടെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിന്റെ ഒഫിഷ്യൽ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്.

logo
The Fourth
www.thefourthnews.in