ആവേശം കൊള്ളിച്ച് അല്ലു അര്‍ജുന്‍; ത്രസിപ്പിക്കാന്‍ പുഷ്പ 2-ലെ ആദ്യ ഗാനമെത്തി

ആവേശം കൊള്ളിച്ച് അല്ലു അര്‍ജുന്‍; ത്രസിപ്പിക്കാന്‍ പുഷ്പ 2-ലെ ആദ്യ ഗാനമെത്തി

'പുഷ്പ പുഷ്പ' എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സുകുമാര്‍ സംവിധാനം ചെയ്യുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2-വിലെ ആദ്യ ഗാനം പുറത്തിറങ്ങി. ലോക തൊഴിലാളി ദിനമായ മേയ് 1-നാണ് ഗാനം പുറത്തിറങ്ങിയത്. 'നിന്റെ കയ്യാണ് നിന്റെ ബ്രാന്‍ഡ്' എന്ന ടാഗ് ലൈനോടെ എത്തിയ 'പുഷ്പ പുഷ്പ' എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് തെലുങ്കിലും തമിഴിലും നകാഷ് അസീസ്, ദീപക് ബ്ലൂ, മലയാളത്തില്‍ രഞ്ജിത്ത് കെ ജി, ഹിന്ദിയില്‍ മിക്കാ സിങ്ങ്, ദീപക് ബ്ലൂ, കന്നഡയില്‍ വിജയ് പ്രകാശ്, ബംഗാളിയില്‍ തിമിര്‍ ബിശ്വാസ് എന്നിവരാണ്. ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഉതകുന്ന തരത്തിലുള്ള ഒരു ഗാനമാണ് ദേവി ശ്രീ പ്രസാദ് ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 15-നാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക.

ആവേശം കൊള്ളിച്ച് അല്ലു അര്‍ജുന്‍; ത്രസിപ്പിക്കാന്‍ പുഷ്പ 2-ലെ ആദ്യ ഗാനമെത്തി
'വാ വാ പക്കം വാ' ഉപയോഗിച്ചത് അനുമതിയില്ലാതെ; രജനീകാന്തിന്റെ കൂലി നിര്‍മാതാക്കള്‍ക്ക് ഇളയരാജയുടെ നോട്ടീസ്

2021-ല്‍ പുറത്തിറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചിത്രം നേടിക്കൊടുത്തു. രണ്ടാം ഭാഗത്തില്‍ എന്തുസംഭവിക്കും എന്ന ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ചാണ് ആദ്യ ഭാഗം അവസാനിച്ചത്.

'പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്സും ചേര്‍ന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുക.

logo
The Fourth
www.thefourthnews.in