'വാ വാ പക്കം വാ' ഉപയോഗിച്ചത് അനുമതിയില്ലാതെ; രജനീകാന്തിന്റെ കൂലി നിര്‍മാതാക്കള്‍ക്ക് ഇളയരാജയുടെ നോട്ടീസ്

'വാ വാ പക്കം വാ' ഉപയോഗിച്ചത് അനുമതിയില്ലാതെ; രജനീകാന്തിന്റെ കൂലി നിര്‍മാതാക്കള്‍ക്ക് ഇളയരാജയുടെ നോട്ടീസ്

തങ്കമകന്‍ എന്ന ചിത്രത്തിലെ 'വാ വാ പക്കം വാ' എന്ന പാട്ട് ഉപയോഗിച്ചതാണ് ഇളയരാജയെ ചൊടിപ്പിച്ചത്

അനുമതിയില്ലാതെ പാട്ട് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി രജനീകാന്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇളയരാജയുടെ നോട്ടീസ്. അടുത്തിടെ ടീസര്‍ പുറത്തിറങ്ങിയ കൂലി എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഇളയരാജയുടെ നീക്കം. രജനീകാന്ത് ലോകേഷ് കനക രാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കൂലി എന്ന സിനിമയുടെ ടീസറില്‍ തങ്കമകന്‍ എന്ന ചിത്രത്തിലെ 'വാ വാ പക്കം വാ' എന്ന പാട്ട് ഉപയോഗിച്ചതാണ് ഇളയരാജയെ ചൊടിപ്പിച്ചത്. അനിരുദ്ധ് ആണ് കൂലിയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.

'വാ വാ പക്കം വാ' എന്ന ഗാനം ഉപയോഗിക്കുന്നതിന് ഉചിതമായ രീതിയില്‍ അനുമതി നേടണമെന്നും അല്ലെങ്കില്‍ ടീസറില്‍ നിന്ന് സംഗീതം നീക്കം ചെയ്യണമെന്നും ഇളയരാജ

എന്നാല്‍, തന്റെ അനുമതിയില്ലാതെയാണ് പാട്ട് ഉപയോഗിച്ചത് എന്നാണ് ഇളയരാജയുടെ ആക്ഷേപം. 'വാ വാ പക്കം വാ' എന്ന ഗാനത്തിന്റെയും ടീസറിലെ സംഗീതത്തിന്റെയും യഥാര്‍ത്ഥ ഉടമ ഇളയരാജയാണ് എന്നും ഈ സംഗീതം ഉപയോഗിക്കുന്നതിനായി സംഗീതജ്ഞനില്‍ നിന്നും ഔപചാരികമായ അനുമതി വാങ്ങിയിട്ടില്ലെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കൂലി നിര്‍മാതാക്കളുടെ നടപടി 1957ലെ പകര്‍പ്പവകാശ നിയമപ്രകാരമുള്ള കുറ്റമാണെന്നും നോട്ടീസ് ചൂണ്ടിക്കാണിക്കുന്നു.

'വാ വാ പക്കം വാ' ഉപയോഗിച്ചത് അനുമതിയില്ലാതെ; രജനീകാന്തിന്റെ കൂലി നിര്‍മാതാക്കള്‍ക്ക് ഇളയരാജയുടെ നോട്ടീസ്
'ഇളയരാജ എല്ലാവർക്കും മുകളിലല്ല'; പകർപ്പവകാശ കേസിൽ വിമർശനവുമായി മദ്രാസ് ഹെെക്കോടതി

'വാ വാ പക്കം വാ' എന്ന ഗാനം ഉപയോഗിക്കുന്നതിന് ഉചിതമായ രീതിയില്‍ അനുമതി നേടണമെന്നും അല്ലെങ്കില്‍ ടീസറില്‍ നിന്ന് സംഗീതം നീക്കം ചെയ്യണമെന്നും ഇളയരാജ നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കാന്‍ തങ്ങള്‍ക്ക് എല്ലാ അവകാശവും ഉണ്ടെന്ന് ഇളയരാജ നോട്ടീസില്‍ സൂചിപ്പിക്കുന്നു.

സംവിധായകന്‍ ലോകേഷ് കനകരാജിന് എതിരെ നേരത്തെയും സമാനമായ ആക്ഷേപം ഉയര്‍ന്നിരുന്നു. കമല്‍ഹാസന്‍ നായകനായെത്തിയ വിക്രം ചിത്രത്തിലെ വിക്രം വിക്രം എന്ന ഗാനമായിരുന്നു വിവാദത്തിന് കാരണമായത്. ലോകേഷ് കനകരാജിന്റെ നിര്‍മ്മാണ സംരംഭമായ ഫൈറ്റ് ക്ലബ്ബിലെ 'എന്‍ ജോഡി മഞ്ഞ കുരുവി' എന്ന ഗാനവും അനുമതിയില്ലാതെ പുനര്‍നിര്‍മ്മിച്ചതായി ആക്ഷേപമുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in