'ഇളയരാജ എല്ലാവർക്കും മുകളിലല്ല'; പകർപ്പവകാശ കേസിൽ വിമർശനവുമായി മദ്രാസ് ഹെെക്കോടതി

'ഇളയരാജ എല്ലാവർക്കും മുകളിലല്ല'; പകർപ്പവകാശ കേസിൽ വിമർശനവുമായി മദ്രാസ് ഹെെക്കോടതി

സംഗീത ത്രിമൂർത്തികളായ മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജർ, ശ്യാമ ശാസ്ത്രി എന്നിവർ മാത്രമാണ് എല്ലാവർക്കും മുകളിലെന്ന് പറയാൻ കഴിയുകയെന്നും കോടതി

പകർപ്പവകാശ കേസിന്റെ വിചാരണക്കിടെ ഇളയരാജയുടെ അഭിഭാഷകൻ നടത്തിയ പരാമർശത്തിനെതിരെ മദ്രാസ് ഹൈക്കോടതി. ഇളയരാജ ആർക്കും മുകളിൽ അല്ലെന്നും സംഗീത ത്രിമൂർത്തികളായ മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജർ, ശ്യാമ ശാസ്ത്രി എന്നിവർക്ക് മാത്രമാണ് എല്ലാവർക്കും മുകളിലെന്ന് പറയാൻ കഴിയുകയെന്നും ഇളയരാജയ്ക്ക് അങ്ങനെ അവകാശപ്പെടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ആർ.മഹാദേവൻ അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച് പരാമർശം നടത്തിയത്. കേസിൽ വാദം കേൾക്കുന്നതിനിടെ കഴിഞ്ഞ ഏപ്രില്‍ 10-ാം തീയതിയായിരുന്നു ഇളയരാജയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സതീഷ് പരാശരൻ തന്റെ കക്ഷി ദൈവത്തിന് മാത്രം താഴെയാണെന്നും മറ്റെല്ലാവർക്കും മുകളിലാണെന്നും പറഞ്ഞത്.

'ഇളയരാജ എല്ലാവർക്കും മുകളിലല്ല'; പകർപ്പവകാശ കേസിൽ വിമർശനവുമായി മദ്രാസ് ഹെെക്കോടതി
14 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊന്നിക്കുന്നു; ഇത്തവണ നായകനും വില്ലനും?

എക്കോ റിക്കോർഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് സംഗീത അവകാശത്തെ ചോദ്യം ചെയ്തതിന് ശേഷം പകർപ്പവകാശത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ് ഈ പ്രസ്താവന നടത്തിയതെന്നും ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ മേൽ ഇളയരാജയുടെ അവകാശം ഉറപ്പിക്കാനാണെന്നും സംഗീതസംവിധായകന്റെ കൗൺസൽ-ഓൺ-റെക്കോർഡ് എ. ശരവണൻ കോടതിയോട് മറുപടിയായി പറഞ്ഞു. .

''മാധ്യമങ്ങൾ അത് മറ്റൊരു സന്ദർഭത്തിൽ എടുത്തുപയോഗിച്ചതാണ്. ഇളയരാജ ഒരിക്കലും അങ്ങനെയാണെന്ന് സ്വയം പ്രഖ്യാപിക്കുന്നില്ല അദ്ദേഹത്തിന്റെ അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് മുതിർന്ന അഭിഭാഷകൻ ആ പ്രസ്താവന നടത്തിയത്,'' എന്നായിരുന്നു ശരവണന്റെ വാദം. ഇളയരാജ സംഗീതം നൽകി 4,500ലധികം പാട്ടുകൾക്ക് അദ്ദേഹത്തിന് പ്രത്യേക അവകാശം നൽകിയ 2019ലെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എക്കൊ റെക്കോർഡിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതി വാദം കേൾക്കുന്നത്. കേസ് ഏപ്രിൽ 24-ലേക്ക് മാറ്റിവച്ചു.

'ഇളയരാജ എല്ലാവർക്കും മുകളിലല്ല'; പകർപ്പവകാശ കേസിൽ വിമർശനവുമായി മദ്രാസ് ഹെെക്കോടതി
'കൂച്ച് ബിഹാറിലേക്ക് പോകരുത്'; ബംഗാള്‍ ഗവര്‍ണര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്‌

2019 ജൂൺ നാലിന് ജസ്റ്റിസ് അനിത സുമന്ത് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് കമ്പനി ഹർജി നൽകിയത്. 2014ൽ മലേഷ്യ ആസ്ഥാനമായുള്ള ആഗി മ്യൂസിക്ക്, എക്കൊ റെക്കോർഡിങ് ഓഫ് ചെന്നൈ, യൂണിസിസ് ഇഫൊ സൊലുഷൻ ഓഫ് ആന്ധ്ര പ്രദേശ്, ഗിരി ട്രേഡിങ് കമ്പനി ഓഫ് മുംബൈ എന്നിവർക്കെതിരായ ഇളയരാജയുടെ സിവിൽ കേസിലായിരുന്നു കോടതി ഉത്തരവ്. താൻ ഒരുക്കിയ പാട്ടുകൾ അനുവാദമില്ലാതെ ഉപയോഗിച്ച് പണം സമ്പാദിക്കുന്നതിൽനിന്ന് കമ്പനികളെ തടയണമെന്നായിരുന്നു ഇളയരാജ ആവശ്യപ്പെട്ടത്.

1957ലെ പകർപ്പവകാശ നിയമത്തിലെ 57-ാം വകുപ്പ് പ്രകാരം ഭാഗീകമായോ പൂർണമായോ കൈമാറിയ പാട്ടുകൾക്ക് മുകളിൽ അവകാശവാദമുന്നയിക്കാൻ സംഗീത സംവിധായർക്ക് കഴിയുമെന്ന് കേസ് തീർപ്പാക്കിക്കൊണ്ട് അന്ന് ജസ്റ്റിസ് സുമന്ത് ചൂണ്ടിക്കാണിച്ചിരുന്നു. പാട്ടുകളിൽ മാറ്റം വരുത്തുന്നതുമൂലം സംഗീത സംവിധായർക്ക് പ്രശസ്തിക്കോ അഭിമാനത്തിനോ ക്ഷതമേറ്റെന്ന് തോന്നുകയാണെങ്കിൽ നഷ്ടപരിഹാരത്തിന് സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ഇളയരാജ സംവിധാനം ചെയ്ത പാട്ടുകളുടെ പകർപ്പവകാശം വിവിധ നിർമാതാക്കളിൽനിന്ന് സ്വന്തമാക്കിയ എക്കൊ റെക്കോർഡിങ്ങിന് അത് ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്നും വിധിയിൽ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in