എമ്പുരാൻ ഒരുങ്ങുന്നു; നാളെ സുപ്രധാന പ്രഖ്യാപനം

എമ്പുരാൻ ഒരുങ്ങുന്നു; നാളെ സുപ്രധാന പ്രഖ്യാപനം

നാളെ വൈകുന്നേരം 5 മണിക്ക് ചിചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റ് ഉണ്ടാകുമെന്നാണ് പൃഥ്വിരാജ് പ്രഖ്യാപിച്ചിരിക്കുന്നത്

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ സുപ്രധാന പ്രഖ്യാപനം നാളെ. ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവരാണ് അറിയിപ്പിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. നാളെ വൈകുന്നേരം 5 മണിക്ക് ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റ് ഉണ്ടാകുമെന്നാണ് ഇരുവരും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചിത്രത്തെ സംബന്ധിച്ചുള്ള ഓരോ വിശദാംശങ്ങളും വലിയ സ്വീകാര്യതയോടെയായിരുന്നു ജനങ്ങൾ ഏറ്റെടുത്തിരുന്നത്. എമ്പുരാന്റെ ചിത്രീകരണം ഈ മാസം തുടുങ്ങുമെന്ന സൂചനയുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ചിത്രം സംബന്ധിച്ച പുതിയ പ്രഖ്യാപനം. അതേസമയം ആരാധകർ തുടർച്ചയായി ചിത്രത്തിന്റെ വിശദാംശങ്ങൾ ചോദിക്കുന്നതിനാൽ വിവരങ്ങൾ പങ്കു വയ്ക്കുന്നതിനായി എമ്പുരാന്റെ പേരിൽ ഒരു ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചിരുന്നു. ഇതോടെ ചിത്രം സംബന്ധിക്കുന്ന അപ്‌ഡേറ്റുകൾ ഉടൻ വരുമെന്ന് ഉറപ്പായിരുന്നു.

എമ്പുരാൻ ഒരുങ്ങുന്നു; നാളെ സുപ്രധാന പ്രഖ്യാപനം
ഐഎഫ്എഫ്‌കെ പാസ് നിരക്ക് കൂടും; ജിഎസ്‌ടി കുരുക്കില്‍ ചലച്ചിത്ര അക്കാദമി

തമിഴ്നാടിന് പുറമെ നാലിൽ അധികം വിദേശരാജ്യങ്ങളിലായിരിക്കും എമ്പുരാന്റെ ചിത്രീകരണമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. മുരളി ഗോപിയാണ് തിരക്കഥ. ലൂസിഫറിന്റെ കലാസംവിധായകൻ മോഹൻദാസ് തന്നെയാണ് എമ്പുരാന്റെയും ആർട്ട് ഡയറക്ടർ. കാന്താരയുടേയും കെജിഎഫിന്റേയും നിർമാതാക്കളായ ഹോംബാലെക്കൊപ്പം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.

logo
The Fourth
www.thefourthnews.in