ഗുരുവായൂരിലെ കല്ല്യാണം: പൃഥ്വിയും ബേസിലും യോഗി ബാബുവും പങ്കെടുക്കും; 'ഗുരുവായൂർ അമ്പലനടയിൽ' പോസ്റ്റർ പുറത്തിറക്കി

ഗുരുവായൂരിലെ കല്ല്യാണം: പൃഥ്വിയും ബേസിലും യോഗി ബാബുവും പങ്കെടുക്കും; 'ഗുരുവായൂർ അമ്പലനടയിൽ' പോസ്റ്റർ പുറത്തിറക്കി

തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം

ബേസിൽ ജോസഫ്, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂർ അമ്പലനടയിൽ' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പോസ്റ്റർ. നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. ബൈജു തുടങ്ങി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ എല്ലാം പോസ്റ്ററിൽ ഉണ്ട്.

ഗുരുവായൂരിലെ കല്ല്യാണം: പൃഥ്വിയും ബേസിലും യോഗി ബാബുവും പങ്കെടുക്കും; 'ഗുരുവായൂർ അമ്പലനടയിൽ' പോസ്റ്റർ പുറത്തിറക്കി
കേരളത്തിൽ നടന്ന യഥാർഥ സംഭവം സീരിസാക്കി 'ഡൽഹി ക്രൈം' ക്രിയേറ്റർ റിച്ചി മേത്ത; റോഷനും നിമിഷയും പ്രധാനതാരങ്ങൾ

തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഋ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റർടെയ്‌നർ വിഭാഗത്തിലുള്ളതാണ് ചിത്രം.

ഒരു കംപ്ലീറ്റ് കോമഡി ചിത്രമായിരിക്കും 'ഗുരുവായൂർ അമ്പലനടയിൽ' എന്നാണ് പോസ്റ്റർ തരുന്ന സൂചന. തെങ്കാശിപ്പട്ടണ'വും ഗോഡ്ഫാദറും പോലൊരു വലുപ്പമുളള കോമഡി സിനിമയാണ് വിപിൻ ദാസിന്റെ 'ഗുരുവായൂർ അമ്പല നടയിൽ' എന്ന് ബേസിൽ ജോസഫ് നേരത്തെ ദ ഫോർത്തിനോട് പറഞ്ഞിരുന്നു.

ഗുരുവായൂരിലെ കല്ല്യാണം: പൃഥ്വിയും ബേസിലും യോഗി ബാബുവും പങ്കെടുക്കും; 'ഗുരുവായൂർ അമ്പലനടയിൽ' പോസ്റ്റർ പുറത്തിറക്കി
'ഞാൻ അറിഞ്ഞ നസീർ'; പ്രിയ നായകനെക്കുറിച്ച് ഷീല

പാട്ടും ഡാൻസും റൊമാൻസും തമാശയും എല്ലാം ചേർന്ന തീയേറ്ററിൽ ആസ്വദിക്കാനാവുന്ന കൊമേഴ്‌സ്യൽ ഫെസ്റ്റിവൽ കോമഡി എന്റർടെയ്‌നറായിരിക്കും ചിത്രമെന്നും ബേസിൽ പറഞ്ഞിരുന്നു. ഏപ്രിലിൽ ഈദ് - വിഷു റിലീസ് ആയിട്ടായിരിക്കും ചിത്രമെത്തുക.

എഡിറ്റർ- ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്-സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീലാൽ, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ-കിരൺ  നെട്ടയിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, സ്റ്റിൽ ജസ്റ്റിൻ, പി ആർ ഒ-എ എസ് ദിനേശ്.

logo
The Fourth
www.thefourthnews.in