ധ്രുവനച്ചത്തിരം റിലീസ് ഡേറ്റ് വീണ്ടും മാറ്റി; പ്രഖ്യാപനവുമായി ഗൗതം മേനോൻ

ധ്രുവനച്ചത്തിരം റിലീസ് ഡേറ്റ് വീണ്ടും മാറ്റി; പ്രഖ്യാപനവുമായി ഗൗതം മേനോൻ

സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്നും റിലീസിന് ഒരുങ്ങുകയാണെന്നും ഗൗതം മേനോൻ

വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ, വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് 'ധ്രുവനച്ചത്തിരം'. ഗൗതം മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമെന്നതിനെക്കാൾ പ്രഖ്യാപിച്ചിട്ട് വർഷങ്ങളായിട്ടും പൂർത്തികരിക്കാത്ത ചിത്രമെന്ന നിലയിലാണ് ധ്രുവനച്ചത്തിരം പ്രേക്ഷകർക്കിടയിൽ ഇപ്പോഴും സജീവ ചർച്ചയാകുന്നത്. ഇതിനിടെ റിലീസ് സംബന്ധിച്ച് പല അപ്ഡേറ്റുകളും വന്നെങ്കിലും അതൊന്നുമല്ല പുതിയ തീയതി.

ചിത്രീകരണം തുടങ്ങി വർഷങ്ങളായിട്ടും കൂടുതൽ അപ്ഡേറ്റുകൾ പോലും ചിത്രത്തെക്കുറിച്ച് പുറത്തുവന്നിരുന്നില്ല. എന്നാൽ അടുത്തിടെ ചിത്രത്തിലെ പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തുകയാണെന്നും എല്ലാവരെയും തീയേറ്ററിൽ കാണാമെന്നും ഹാരീസ് ജയരാജ് ട്വിറ്ററിൽ കുറിച്ചതോടെയാണ് ചിത്രം റിലീസിന് തയാറെടുക്കുന്നെന്ന സൂചനകൾ വീണ്ടും വന്നുതുടങ്ങിയത്. പിന്നീട് ജൂലൈ 14 ന് ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ റിലീസിംഗ് തിയതി വീണ്ടും മാറ്റിയിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ ഇപ്പോൾ.

ധ്രുവനച്ചത്തിരം റിലീസ് ഡേറ്റ് വീണ്ടും മാറ്റി; പ്രഖ്യാപനവുമായി ഗൗതം മേനോൻ
കാത്തിരിപ്പിന് വിരാമം; വിക്രത്തിന്റെ ധ്രുവനച്ചത്തിരം റിലീസ് ഡേറ്റ് പുറത്ത്

ധ്രുവനച്ചത്തിരം അടുത്ത മാസം 28 ന് റിലീസ് ചെയ്യുമെന്നാണ് ഗൗതം മേനോന്റെ പ്രഖ്യാപനം. സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്നും റിലീസിന് ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെയിലർ ജൂലൈ പകുതിയോടെ പുറത്തിറങ്ങും. എന്നാൽ നേരത്തെയും ഗൗതം മേനോൻ തന്നെ പല തവണ റിലീസിംഗ് തിയ്യതി പ്രഖ്യാപിക്കുകയും മാറ്റുകയും ചെയ്തതിനാൽ വിശ്വസിക്കാമോ എന്ന സംശയത്തിലാണ് സിനിമ ആരാധകർ.

ഒരു ​ഗാനവും 2017 ല്‍ ഒരു ടീസറും മാത്രമാണ് ഇതുവരെ ചിത്രത്തിന്റേതായി പുറത്തുവന്നിട്ടുള്ളത്. അടുത്തിടെ വിക്രമും ഗൗതം മേനോനും ഒരുമിച്ചുള്ള ഒരു ചിത്രവും പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം 2016 ൽ പൂർത്തിയായതാണ്. എന്നാൽ റിലീസ് അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. ഇതിന്റെ പേരിൽ സംവിധായകനെതിരെ നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു.

ധ്രുവനച്ചത്തിരം റിലീസ് ഡേറ്റ് വീണ്ടും മാറ്റി; പ്രഖ്യാപനവുമായി ഗൗതം മേനോൻ
ഉദയം കാത്ത് ധ്രുവനച്ചത്തിരം ; പുതിയ വിശേഷം പങ്കുവച്ച് ഹാരിസ് ജയരാജ്

2022 ഡിസംബറിൽ ചിത്രം പുറത്തിറങ്ങുമെന്ന് നേരത്തെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗൗതം മേനോൻ വ്യക്തമാക്കിയിരുന്നു. 2022 ലെ വിക്രമിന്റെ നാലാമത്തെ ചിത്രമാകും ഇതെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ചിത്രം തിയേറ്ററുകളിലെത്തിയില്ല.

ഋതു വര്‍മ്മ, സിമ്രന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. 'ജോണ്‍' എന്ന സീക്രട്ട് ഏജന്റായാണ് വിക്രം ചിത്രത്തിലെത്തുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം. സ്‌പൈ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഹാരീസ് ജയരാജ് ആണ്.വിക്രം ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന തങ്കലാനാണ് വിക്രം ഇപ്പോൾ ചെയ്യുന്ന സിനിമ.

logo
The Fourth
www.thefourthnews.in