'ഏകദേശം ഉറപ്പിച്ചു', മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യാൻ ഗൗതം മേനോൻ; സ്ഥിരീകരണവുമായി ശ്രീധർ പിള്ള

'ഏകദേശം ഉറപ്പിച്ചു', മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യാൻ ഗൗതം മേനോൻ; സ്ഥിരീകരണവുമായി ശ്രീധർ പിള്ള

ചിത്രത്തിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല

തെന്നിന്ത്യൻ ചലച്ചിത്ര സംവിധായകൻ ഗൗതം മേനോൻ മലയാളത്തിൽ സിനിമയൊരുക്കുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് പ്രമുഖ മാധ്യമപ്രവർത്തകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധർ പിള്ള. മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി തന്നെ നിർമിക്കുമെന്നുമാണ് റിപ്പോർട്ട്.

ഇക്കാര്യം ഏകദേശം സ്ഥിരീകരിച്ചതായി ശ്രീധർ പിള്ള എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. മമ്മൂട്ടിയുടെ നായികയായി നയൻതാരയെ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ചിത്രത്തിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

'ഏകദേശം ഉറപ്പിച്ചു', മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യാൻ ഗൗതം മേനോൻ; സ്ഥിരീകരണവുമായി ശ്രീധർ പിള്ള
'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്; സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍

നിലവിൽ മമ്മൂട്ടി നായകനായ ബസൂക്ക എന്ന ചിത്രത്തിൽ ഗൗതം മേനോനും അഭിനയിക്കുന്നുണ്ട്. നേരത്തെ മലയാളത്തിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ഗൗതം മേനാൻ പറഞ്ഞിരുന്നു. ഇതിനായി ചില കഥകൾ താരങ്ങളോട് സംസാരിച്ചിരുന്നതായും ഗൗതം മേനോൻ സ്ഥിരീകരിച്ചിരുന്നു.

അതേസമയം, മമ്മൂട്ടി നായകനായ പുതിയ ചിത്രം ടർബോ മേയ് 23ന് റിലീസ് ചെയ്യും. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നിർമിക്കുന്നത്.

ഒരിടവേളക്ക് ശേഷം മമ്മൂട്ടി അച്ചായൻ കഥാപാത്രമായി എത്തുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in