ഗിന്നസ് പക്രു നായകനാവുന്ന '916 കുഞ്ഞൂട്ടൻ'; ടൈറ്റിൽ പ്രകാശനം ചെയ്ത് മോഹൻലാൽ

ഗിന്നസ് പക്രു നായകനാവുന്ന '916 കുഞ്ഞൂട്ടൻ'; ടൈറ്റിൽ പ്രകാശനം ചെയ്ത് മോഹൻലാൽ

ചിത്രീകരണം നാളെ കൊടുങ്ങല്ലൂരിൽ ആരംഭിക്കും

​ഗിന്നസ് പക്രു നായകനാവുന്ന '916 കുഞ്ഞൂട്ടൻ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു. ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രമായി ടിനി ടോമും എത്തുന്നു.

തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ ലിങ്കു സ്വാമി, മുരുകദോസ്, മജീദ്, വടിവുടയാൻ, വിൻസെന്റ് ശെൽവ തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി ഇരുപതു വർഷത്തോളം പ്രവർത്തിച്ച മലയാളിയായ ആര്യൻ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യനാണ് നിർമാണം.

കുടുംബപശ്ചാത്തലത്തിൽ നർമത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകി ആര്യൻ വിജയ് തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക് സിനിമകളിലെ പ്രമുഖ ഛായാഗ്രാഹകനായ എസ്. ശ്രീനിവാസ റെഡ്ഢി ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. സംഗീതം ആനന്ദ് മധുസൂദനനും എഡിറ്റിങ് അഖിലേഷ് മോഹനനും സംഘട്ടന സംവിധാനം ഫീനിക്സ് പ്രഭുവും നിർവഹിക്കുന്നു.

ഗിന്നസ് പക്രു നായകനാവുന്ന '916 കുഞ്ഞൂട്ടൻ'; ടൈറ്റിൽ പ്രകാശനം ചെയ്ത് മോഹൻലാൽ
അച്ഛൻ്റെ തിരക്കഥയിൽ നായകനായി മകൻ; നാദിര്‍ഷയുടെ 'സംഭവം നടന്ന രാത്രിയിൽ' പൂർത്തിയായി

ഹസ്സൻ വണ്ടൂർ മേക്കപ്പും സുജിത് മട്ടന്നൂർ വസ്ത്രാലങ്കാരവും നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത് അജീഷ് ദാസാണ്. കലാ സംവിധാനം: പുത്തൻചിറ രാധാകൃഷ്ണൻ, സ്റ്റിൽസ്: ഗിരി ശങ്കർ, ഡിസൈൻ : കോളിൻസ് ലിയോഫിൽ. ചിത്രത്തിന്റെ ചിത്രീകരണം നാളെ കൊടുങ്ങല്ലൂരിൽ ആരംഭിക്കും

logo
The Fourth
www.thefourthnews.in