രോമാഞ്ചം ഇനി ഒടിടിയിലും ; തീയതി പ്രഖ്യാപിച്ചു

രോമാഞ്ചം ഇനി ഒടിടിയിലും ; തീയതി പ്രഖ്യാപിച്ചു

തീയേറ്ററുകളിൽ 50 ദിവസം പിന്നിട്ടത്തിന് പിന്നാലെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്
Published on

സമീപ കാലത്ത് പ്രേക്ഷകർ ഏറ്റവും അധികം കാത്തിരുന്ന രോമാഞ്ചത്തിനറെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ 1 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ഈ വർഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റർ ചിത്രമെന്ന ഖ്യാതിയോടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്

രോമാഞ്ചം ഇനി ഒടിടിയിലും ; തീയതി പ്രഖ്യാപിച്ചു
രോമാഞ്ചം പെട്ടിയിലായി പോകുമോ എന്ന് ഭയപ്പെട്ട സമയമുണ്ടായിരുന്നു ; ഈ വിജയം പ്രതീക്ഷകൾക്കുമപ്പുറം: ജോൺപോൾ ജോർജ്

ഫെബ്രുവരി 3 ന് റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ ദിവസം തീയേറ്ററിൽ 50 ദിവസം തികച്ചിരുന്നു . ഇതിന് പിന്നാലെയാണ് ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ് , തെലുഗു , കന്നഡ , ഹിന്ദി പതിപ്പുകളും ഒടിടിയിൽ ലഭ്യമാകും

ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം മറ്റ് ഭാഷകളിൽ റീമേയ്ക്ക് ചെയ്യുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ഹിന്ദി റീമേക്കിനെ സംബന്ധിച്ച് ധാരണയായി കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. മറ്റു ഭാഷകളിലെ മുൻ നിര നിർമാണ കമ്പനികളും താൽപര്യം അറിയിച്ചിട്ടുണ്ട്

ഹൊറർ കോമഡി വിഭാഗത്തിലുള്ള ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, അർജുൻ അശോകൻ, ചെമ്പൻ വിനോദ് എന്നിവർക്ക് പുറമെ എത്തിയ പുതുമുഖ താരങ്ങളും കൈയടി നേടിയിരുന്നു.

logo
The Fourth
www.thefourthnews.in