ബാർബി ഇനി ഒടിടിയിലേയ്ക്ക്; തീയതി പ്രഖ്യാപിച്ച്  വാര്‍ണര്‍ ബ്രോസ്

ബാർബി ഇനി ഒടിടിയിലേയ്ക്ക്; തീയതി പ്രഖ്യാപിച്ച് വാര്‍ണര്‍ ബ്രോസ്

100 കോടി ഡോളറിലധികമാണ് ലോകമെമ്പാടും നിന്നുമുള്ള സിനിമയുടെ തീയേറ്റർ കളക്ഷന്‍

ഹോളിവുഡ് ബ്ലോക്ബസ്റ്റര്‍ ചിത്രം ബാര്‍ബി ഒടിടിയിലേയ്ക്ക്. സെപ്റ്റംബര്‍ 12ന് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസാകും. സിനിമയുടെ വിതരണക്കാരായ വാര്‍ണര്‍ ബ്രോസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പ്രീമിയം ഡിജിറ്റല്‍ ഓണര്‍ഷിപ്പിലോ അല്ലെങ്കില്‍ 48 മണിക്കൂലേയ്ക്കായി വാടകയ്‌ക്കോ സിനിമ പ്രൈമില്‍ നിന്ന് കാണാവുന്നതാണ്. അമേരിക്കന്‍ താരം മാര്‍ഗോട്ട് റോബി ബാര്‍ബിയായി എത്തിയ ചിത്രം ഇന്നലെ ഒടിടിയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ണര്‍ ബ്രോസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല.

ബാർബി ഇനി ഒടിടിയിലേയ്ക്ക്; തീയതി പ്രഖ്യാപിച്ച്  വാര്‍ണര്‍ ബ്രോസ്
ഷാരൂഖിൻ്റെ ജവാൻ നാളെ തീയേറ്ററുകളിലേക്ക്; പ്രദർശനം 4500 ലധികം സ്ക്രീനുകളിൽ

ജൂലൈ 21നായിരുന്നു ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ബാര്‍ബി തീയേറ്ററുകളിലെത്തിയത്. ക്രിസ്റ്റഫര്‍ നോളന്റെ ഒപ്പന്‍ഹൈമറിനൊപ്പം തീയേറ്ററില്‍ എത്തിയ ചിത്രം ലോകമെമ്പാടുമായി കളക്ഷന്‍ റെക്കോര്‍ഡുകള്‍ തൂത്ത് വാരി. ഇതോടെ ഗ്രെറ്റ ഗെര്‍വിഗ് 100 കോടി ഡോളര്‍ കളക്ഷന്‍ നേടുന്ന സിനിമയുടെ ലോകത്തിലെ ആദ്യ വനിതാ സംവിധായികയായി മാറി.

മാര്‍ഗോട്ട് റോബി ബാര്‍ബിയായി എത്തിയപ്പോള്‍ കെന്നിനെ അവതരിപ്പിച്ചത് റയാന്‍ ഗോസ്ലിങാണ്. അമേരിക്ക ഫെറേറ, അരിയാന ഗ്രീന്‍ബ്ലാറ്റ്, കോണര്‍ സ്വിന്‍ഡെല്‍സ്, ജാമി ഡിമെട്രിയോ, വില്‍ ഫെറല്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

ബാർബി ഇനി ഒടിടിയിലേയ്ക്ക്; തീയതി പ്രഖ്യാപിച്ച്  വാര്‍ണര്‍ ബ്രോസ്
'സ്വപ്നത്തിൽ കൂടെ യോസിച്ചതില്ല സാർ'; ജയിലറിലെ വർമ്മൻ ഹിറ്റായതിൽ പ്രതികരിച്ച് വിനായകൻ
logo
The Fourth
www.thefourthnews.in