ഹണി റോസ് ചിത്രം 'റേച്ചല്‍'; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹണി റോസ് ചിത്രം 'റേച്ചല്‍'; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ചെറുകഥാകൃത്തതായ രാഹുൽ മണപ്പാട്ടിന്റെ 'ഇറച്ചിക്കൊമ്പ്' എന്ന കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ

ഹണി റോസ് നായികയാവുന്ന നന്ദിനി ബാല സംവിധാനം ചെയ്യുന്ന 'റേച്ചൽ' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ സഹനിർമ്മാതാവായി സംവിധായകൻ എബ്രിഡ് ഷൈൻ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെറുകഥാകൃത്തതായ രാഹുൽ മണപ്പാട്ടിന്റെ 'ഇറച്ചിക്കൊമ്പ്' എന്ന കഥയെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ എബ്രിഡ് ഷൈനും രാഹുൽ മണപ്പാട്ടും ചേർന്നാണ് എഴുതിയത്. മാതൃഭുമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് കഥാമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കഥയായിരുന്നു രാഹുലിന്റെ ഇറച്ചിക്കൊമ്പ്.

ഹണി റോസ് ചിത്രം 'റേച്ചല്‍'; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ലീലാമ്മയുടെ നൃത്തച്ചുവടുകള്‍ ഇനി തിരശീലയിലേക്കും; വൈറല്‍ ഡാന്‍സർ മോഹന്‍ലാല്‍ ചിത്രത്തിലേക്ക്, ക്ഷണം രണ്ടു സംവിധായകരുടേത്
സെക്കൻഡ് ലുക്ക് പോസ്റ്റർ
സെക്കൻഡ് ലുക്ക് പോസ്റ്റർ

ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ബാദുഷ എൻ എം ആണ് ചിത്രം നിർമ്മിക്കുന്നത്. സംസ്ഥാന, ദീശീയ അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത് ഇഷാൻ ഛബ്രയാണ്. സ്വരൂപ് ഫിലിപ്പ് ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ ചിത്രസംയോജനം മനോജാണ്. സുജിത്ത് രാഘവൻ പ്രൊഡക്ഷൻ ഡിസൈനും, ശ്രീ ശങ്കർ സൗണ്ട് ഡിസൈനും ചെയ്യുന്നു. രാജകൃഷ്ണൻ എം ആർ ആണ് സൗണ്ട് മിക്സിങ്. രതീഷ് പാലോടാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. രാജശേഖറും, മാഫിയ ശശിയും, പിസി സ്റ്റണ്ട്സും അണിയിച്ചോരുക്കുന്ന സംഘട്ടന രംഗങ്ങളായിരിക്കും സിനിമയിലുണ്ടാവുക. മഞ്ജു ബാദുഷ, ഷൈമാ മുഹമ്മദ്‌ ബഷീര്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

ഹണി റോസ് ചിത്രം 'റേച്ചല്‍'; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
രംഗ എന്ന 'രഞ്ജിത്ത് ഗംഗാധരന്‍'; ഫഹദ് ഫാസിലിന്റെ കരിങ്കാളി റീലിലെ ഡയറക്ടേഴ്‌സ് ബ്രില്ല്യന്‍സ്

കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹന്നാൻ മരമുട്ടം, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ പി, ഫിനാൻസ് കൺട്രോളേഴ്സ്: ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, വിതരണം: ബിഗ്‌ ഡ്രീംസ്, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിൻ്റ്, സ്റ്റിൽസ്: നിദാദ് കെ എൻ

logo
The Fourth
www.thefourthnews.in