ലീലാമ്മയുടെ നൃത്തച്ചുവടുകള്‍ ഇനി തിരശീലയിലേക്കും; വൈറല്‍ ഡാന്‍സർ മോഹന്‍ലാല്‍ ചിത്രത്തിലേക്ക്, ക്ഷണം രണ്ടു സംവിധായകരുടേത്

ലീലാമ്മയുടെ നൃത്തച്ചുവടുകള്‍ ഇനി തിരശീലയിലേക്കും; വൈറല്‍ ഡാന്‍സർ മോഹന്‍ലാല്‍ ചിത്രത്തിലേക്ക്, ക്ഷണം രണ്ടു സംവിധായകരുടേത്

രണ്ട് സംവിധായകര്‍ വിളിച്ചിരുന്നെന്നും ഒരെണ്ണം മോഹന്‍ലാല്‍ ചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നെന്നും ലീലാമ്മയുടെ മകന്‍ സന്തോഷ് ദ ഫോര്‍ത്തിനോട് പറഞ്ഞു

സാരി മടക്കിക്കുത്തി 'ഒരു മധുരക്കിനാവിന്‍...' പാട്ടിന് ഡാന്‍സുമായി സമൂഹമാധ്യമങ്ങളില്‍ വൈറലായ ലീലാമ്മ ജോണിന് മോഹന്‍ലാല്‍ ചിത്രത്തില്‍ അവസരം. രണ്ട് സംവിധായകര്‍ വിളിച്ചിരുന്നെന്നും ഒരെണ്ണം മോഹന്‍ലാല്‍ ചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നെന്നും ലീലാമ്മയുടെ മകന്‍ സന്തോഷ് ദ ഫോര്‍ത്തിനോട് പറഞ്ഞു. പട്ടാമ്പിയില്‍ ആയതിനാല്‍ ആരെയും നേരിട്ടു കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''ഈ 64-ാം വയസിലാണ് അമ്മയുടെ സമയം വന്നത്. പണ്ട് മുതലേ കുടുംബത്തിലെ ആഘോഷപരിപാടികളില്‍ അമ്മ ഡാന്‍സ് കളിച്ചിട്ടുണ്ട്. വീഡിയോ ഒക്കെ എടുക്കാറുണ്ടെങ്കിലും അന്നൊന്നും സമൂഹമാധ്യമങ്ങളുണ്ടായിരുന്നില്ലല്ലോ. സോഷ്യല്‍മീഡിയ കാലം ആയപ്പോള്‍ പോലും അമ്മയുടെ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്യണമെന്നൊന്നും ചിന്തിച്ചിട്ടുമില്ല. ഇന്‍സ്റ്റയില്‍ ഇടയ്ക്ക് വീഡിയോ ഇട്ടിട്ടുണ്ടെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടില്ല. വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ പോലും ഇത്രത്തോളം വൈറലാകുമെന്നോ സ്വപ്‌നത്തില്‍പോലും പ്രതീക്ഷിക്കാത്ത സിനിമ അവസരം അമ്മയെ തേടിയെത്തുമെന്നോ പ്രതീക്ഷിച്ചില്ല,'' സന്തോഷ് ദ ഫോര്‍ത്തിനോട് പറഞ്ഞു.

ലീലാമ്മയുടെ നൃത്തച്ചുവടുകള്‍ ഇനി തിരശീലയിലേക്കും; വൈറല്‍ ഡാന്‍സർ മോഹന്‍ലാല്‍ ചിത്രത്തിലേക്ക്, ക്ഷണം രണ്ടു സംവിധായകരുടേത്
'വിശാല മനസ്‌കനായ തസ്‌കരന്‍'; ഭീമ ഗോവിന്ദന്റെ വീട് കൊള്ളയടിച്ച് രക്ഷപ്പെട്ടു, ഒടുവിൽ ജോഷിയുടെ വീട്ടിലെ മോഷണത്തിൽ കുടുങ്ങി

ഒരു ബന്ധുവിന്‌റെ വിവാഹത്തോടനുബന്ധിച്ച് കുട്ടികളൊക്കെ ഡാന്‍സ് കളിക്കുന്നുണ്ടായിരുന്നു. ഞാനും സ്‌റ്റേജില്‍ കയറി ഡാന്‍സ് കളിച്ചു. പിന്നീടാണ് ഞാന്‍ അമ്മയോട് ഡാന്‍സ് കളിക്കാന്‍ ആവശ്യപ്പെട്ടത്. പറഞ്ഞപ്പോള്‍തന്നെ അമ്മ സ്റ്റേജില്‍ കയറി. ഒരു മധുരക്കിനാവിന്‍ എന്ന പാട്ട് ഇട്ടുകൊടുത്തും ഞാന്‍ തന്നെയാണ്. വീഡിയോ ഞാന്‍ തന്നെ എടുത്ത് സോഷ്യല്‍ മീഡിയയിലിടുകയായിരുന്നു. പോസ്റ്റ് ഇത്രയും വൈറലാകുമെന്നോ അമ്മയുടെ ഭാവിതന്നെ മറ്റൊന്നായി മാറുമെന്നോ ഒന്നും അപ്പോള്‍ പ്രതീക്ഷിച്ചില്ല.

സത്യം പറഞ്ഞാല്‍ വീഡിയോ പോസ്റ്റ് ചെയ്തശേഷം ഫോണ്‍ നിലത്തുവയ്ക്കാന്‍ സാധിച്ചിട്ടില്ല. നിരവധി പേരാണ് അമ്മയെ അന്വേഷിച്ചും ആശംസകളറിയിച്ചും വിളിക്കുന്നത്. ഇക്കൂട്ടത്തിലാണ് പ്രതീക്ഷിക്കാതെ സിനിമയിലേക്ക് അവസരം വാഗ്ദാനം ചെയ്ത് രണ്ട് സംവിധായകരുടെ ഫോണ്‍കോളുകളും എത്തിയത്.

അമ്മയ്ക്ക് ഡാന്‍സിനോട് പണ്ടേ ഇഷ്ടമാണ്. പിന്നെ ഇങ്ങനെ എന്തെങ്കിലും അവസരം കിട്ടുമ്പോള്‍ കളിക്കുമെന്നേ ഉള്ളൂവെന്നും സന്തോഷ് പറഞ്ഞു.

ലീലാമ്മയുടെ നൃത്തച്ചുവടുകള്‍ ഇനി തിരശീലയിലേക്കും; വൈറല്‍ ഡാന്‍സർ മോഹന്‍ലാല്‍ ചിത്രത്തിലേക്ക്, ക്ഷണം രണ്ടു സംവിധായകരുടേത്
മോഹന്‍ലാലും ശോഭനയും അടക്കം താരസംഗമം; തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ പൂജ നടന്നു

സ്‌പോട്ട് ഡാന്‍സറാണ് ലീലാമ്മ. സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്തതിനാല്‍ ആ പ്രായത്തിലൊന്നും കലാമത്സരങ്ങളില്‍ പങ്കെടുക്കാനോ സ്‌റ്റേജില്‍ കളിക്കാനോ ഒന്നും സാധിച്ചിട്ടില്ല. അമ്മയുടെ കലാകാരിയെ ഉണര്‍ത്തുന്നത് കുടുംബങ്ങളില്‍ നടക്കുന്ന ആഘോഷപരിപാടികളായിരുന്നു. സന്തോഷിന്‌റെ മകള്‍ നഴ്‌സിങ് വിദ്യാര്‍ഥിയായ അലീനയാണ് പലപ്പോഴും ലീലാമ്മയ്‌ക്കൊപ്പം വീട്ടിലെ ഡാന്‍സ് ജോഡി.

മീന്‍കുഞ്ഞിനെ ആരും നീന്താന്‍ പഠിപ്പിക്കേണ്ട എന്നു പറയുംപോലെയാണ് ഞങ്ങള്‍ മക്കള്‍ മൂന്നു പേരുടെയും അവസ്ഥയെന്ന് സന്തോഷ് പറയുന്നു. അമ്മയുടെ കഴിവ് കിട്ടിയതുകൊണ്ടാകാം ഞങ്ങള്‍ മൂന്നുപേരും ഡാന്‍സുകാരാണ്. ഡാന്‍സ് സ്‌കൂളിലൊന്നും പോയി പഠിക്കാനുള്ള അവസരമോ അതിനുള്ള സാമ്പത്തികമോ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഒരു പാട്ട് കേട്ടാൽ ഡാന്‍സ് കളിക്കും. ആ ഒരു ആത്മവിശ്വാസമുണ്ടെന്നും സന്തോഷ് പറഞ്ഞു.

സന്തോഷിനെ കൂടാതെ രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട് ലീലാമ്മയ്ക്ക്, മിനി ജോയിയും സിനി സുധീറും. സന്തോഷിനും ഭാര്യ സീനയ്ക്കും മക്കളായ അലീനയ്ക്കും ജോണലിനുമൊപ്പം പട്ടാമ്പിയിലാണ് ലീലാമ്മയുടെ താമസം.

logo
The Fourth
www.thefourthnews.in