ക്യാപ്റ്റൻ മില്ലർ പ്രീ റിലീസ് ഇവന്റിൽ അവതാരകയ്‌ക്ക്‌ നേരെ ലൈംഗികാതിക്രമം; യുവാവിനെ കൊണ്ട് കാലുപിടിപ്പിച്ച് അവതാരക

ക്യാപ്റ്റൻ മില്ലർ പ്രീ റിലീസ് ഇവന്റിൽ അവതാരകയ്‌ക്ക്‌ നേരെ ലൈംഗികാതിക്രമം; യുവാവിനെ കൊണ്ട് കാലുപിടിപ്പിച്ച് അവതാരക

ധനുഷ് നായകനാകുന്ന തമിഴ് ചിത്രം 'ക്യാപ്റ്റൻ മില്ലറിന്റെ' പ്രീ റിലീസ് ഇവന്റിനിടെയാണ് അവതാരകയ്‌ക്ക്‌ അക്രമം നേരിടേണ്ടി വന്നത്

സിനിമ പ്രീ റിലീസ് ഇവന്റിനിടെ അവതാരയ്‌ക്കു നേരെ ലൈംഗികാതിക്രമം. ആക്രമിച്ച യുവാവിനെ കാലിൽ വീഴിച്ച് അവതാരിക. അരുൺ മാതേശ്വരം സംവിധാനം ചെയ്ത് ധനുഷ് നായകനാകുന്ന തമിഴ് ചിത്രം 'ക്യാപ്റ്റൻ മില്ലറിന്റെ' പ്രീ റിലീസ് ഇവന്റിനിടെയാണ് അവതാരകയ്‌ക്ക്‌ അക്രമം നേരിടേണ്ടി വന്നത്. നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് അവതാരക ഇൻസ്റ്റഗ്രാമിലൂടയാണ് ആളുകളെ അറിയിച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആക്രമിക്കപ്പെട്ട അവതാരക യുവാവിനെകൊണ്ട് കാലിൽ വീഴിക്കുന്നതും തല്ലുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ക്യാപ്റ്റൻ മില്ലർ പ്രീ റിലീസ് ഇവന്റിൽ അവതാരകയ്‌ക്ക്‌ നേരെ ലൈംഗികാതിക്രമം; യുവാവിനെ കൊണ്ട് കാലുപിടിപ്പിച്ച് അവതാരക
ലൈംഗികാരോപണം: 'ബ്ലാക്ക് പാന്തര്‍ 2' താരം ടെനോച്ച് ഹ്യൂര്‍ട്ട' പുതിയ ചിത്രത്തിൽ നിന്ന് പിന്മാറി

ആ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ തന്നെ അക്രമിച്ചുവെന്നും, അതിനു ശേഷം ആൾക്കൂട്ടത്തിലേക്ക് രക്ഷപെടാൻ ശ്രമിച്ച അയാളെ താൻ പുറകെ ഓടിച്ചെന്ന് പിടിച്ച് നിർത്തുകയായിരുന്നെന്നും അവതാരക പറയുന്നു, ഒരു സ്ത്രീയുടെ ശരീരത്തിൽ കൈവച്ചിട്ട് അയാൾ രക്ഷപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഇത്തരം രാക്ഷസന്മാരുടെ ഇടയിൽ ജീവിക്കാൻ ഭയമുണ്ടെന്നും അവതാരക പറയുന്നു.

സൗജന്യ പാസ് നൽകുന്നത് കാരണമാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും, ഇനി നടത്തുന്ന പരിപാടികളിൽ കൃത്യമായി പാസുകൾ ഉറപ്പാക്കണമെന്നും സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ വിമർശനമുന്നയിക്കുന്നു.

ക്യാപ്റ്റൻ മില്ലർ പ്രീ റിലീസ് ഇവന്റിൽ അവതാരകയ്‌ക്ക്‌ നേരെ ലൈംഗികാതിക്രമം; യുവാവിനെ കൊണ്ട് കാലുപിടിപ്പിച്ച് അവതാരക
തൃഷയ്‌ക്കെതിരായ ലൈംഗിക പരാമർശം: നടൻ മൻസൂർ അലി ഖാനെതിരെ കേസെടുക്കാൻ ഡിജിപിക്ക് ദേശീയ വനിത കമ്മീഷന്റെ നിർദ്ദേശം

ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ധനുഷ് ഉൾപ്പെടെ സിനിമയുടെ എല്ലാ അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ വച്ചാണ് അവതാരകയ്‌ക്ക്‌ അതിക്രമം നേരിട്ടത്. ജനുവരി 12ന് പൊങ്കൽ റിലീസിനൊരുങ്ങുകയാണ് ക്യാപ്റ്റിൻ മില്ലർ. സത്യജ്യോതി ഫിലിംസാണ് നിർമ്മാണം.

logo
The Fourth
www.thefourthnews.in