ഷോ റണ്ണറായി ജീത്തു ജോസഫ്, തിരക്കഥാകൃത്തായി വിനായക് ശശികുമാർ; ഹോട്ട്സ്റ്റാറിന്റെ പുതിയ മലയാളം സീരിസ് ഒരുങ്ങുന്നു

ഷോ റണ്ണറായി ജീത്തു ജോസഫ്, തിരക്കഥാകൃത്തായി വിനായക് ശശികുമാർ; ഹോട്ട്സ്റ്റാറിന്റെ പുതിയ മലയാളം സീരിസ് ഒരുങ്ങുന്നു

ജിത്തു ജോസഫിന്റെയും അൻവർ റഷീദിന്റെയും അസോസിയേറ്റ് ആയിരുന്ന നവാഗതനായ സുമേഷ് നന്ദകുമാറാണ് സീരിസ് സംവിധാനം ചെയ്യുന്നത്

മലയാളത്തിൽ വീണ്ടും സീരിസുമായി ഹോട് സ്റ്റാര്‍. ത്രില്ലർ സിനിമകളിലൂടെ ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയങ്കരനായ ജീത്തു ജോസഫ് ഷോറണ്ണറായി എത്തുന്ന 'സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ' എന്ന സീരിസ് ആണ് ഹോട്ട്സ്റ്റാർ പുതുതായി മലയാളത്തിൽ ഒരുക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരൻ വിനായക് ശശികുമാറാണ് സീരിസിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജിത്തു ജോസഫിന്റെയും അൻവർ റഷീദിന്റെയും അസോസിയേറ്റ് ആയിരുന്ന നവാഗതനായ സുമേഷ് നന്ദകുമാറാണ് സീരിസ് സംവിധാനം ചെയ്യുന്നത്.

ഷോ റണ്ണറായി ജീത്തു ജോസഫ്, തിരക്കഥാകൃത്തായി വിനായക് ശശികുമാർ; ഹോട്ട്സ്റ്റാറിന്റെ പുതിയ മലയാളം സീരിസ് ഒരുങ്ങുന്നു
വരാനിരിക്കുന്നത് പ്രൊപഗണ്ട സിനിമകളുടെ വലിയ നിര, ബോളിവുഡ് കുടപിടിക്കുന്നതാര്‍ക്ക്?

'മൂത്തോൻ' ഫെയിം സഞ്ജന ദിപുവും ഹക്കിം ഷായുമാണ് സീരിസിലെ പ്രധാനവേഷങ്ങളിൽ എത്തുന്നത്. വിനീത്, മീന തുടങ്ങിയവരും സീരിസില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാർച്ച് 9 നായിരുന്നു സീരിസിന്റെ ചിത്രീകരണം ആരംഭിച്ചത്. പി എം ഉണ്ണികൃഷ്ണനാണ് സീരിസിന്റെ ഛായാഗ്രഹണം. റിയാസ് കെ ബദറാണ് എഡിറ്റർ. വിഷ്ണു ശ്യാം ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഹോട്ട്സ്റ്റാർ സീരിസും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അണലി എന്ന് പേരിട്ടിരിക്കുന്ന സീരിസിൽ ലിയോണ ലിഷോയിയും നിഖില വിമലുമാണ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

ഷോ റണ്ണറായി ജീത്തു ജോസഫ്, തിരക്കഥാകൃത്തായി വിനായക് ശശികുമാർ; ഹോട്ട്സ്റ്റാറിന്റെ പുതിയ മലയാളം സീരിസ് ഒരുങ്ങുന്നു
'സിഎഎ അംഗീകരിക്കാനാകില്ല,' നടപ്പിലാക്കരുതെന്ന് വിജയ്; കേന്ദ്രത്തിന് മുന്നറിയിപ്പുമായി സ്റ്റാലിനും

എഷ്യാവില്ലെ സ്റ്റുഡിയോസിന്റെ ബാനറിലാണ് വെബ്ബ് സീരിസ് ഒരുക്കുന്നത്. മിഥുനും ജനമൈത്രി എന്ന സിനിമയുടെ സംവിധായകൻ ജോൺ മന്ത്രിക്കലും ചേർന്നാണ് വെബ് സീരീസിന്റെ രചന. . ഇവയ്ക്ക് പുറമെ നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന മധുവിധു, നിവിൻ പോളി നായകനായി എത്തുന്ന ഫാർമ വിഷ്ണു ജി രാഘവ് ഒരുക്കുന്ന ലവ് അണ്ടർ കൺസ്ട്രക്ഷൻ തുടങ്ങിയവയും അണിയറയിൽ ഒരുങ്ങുന്ന ഹോട് സ്റ്റാര്‍ വെബ് സീരിസുകളാണ്.

കേരള ക്രൈം ഫയൽസ്: ഷിജു, പാറയിൽ വീട്, നീണ്ടകര, പേരൂർക്കട പ്രീമിയർ, മാസ്റ്റർ പീസ് എന്നിവയാണ് ഹോട്ട് സ്റ്റാര്‍ ഒരുക്കിയ മറ്റുമലയാള സീരിസുകൾ.

logo
The Fourth
www.thefourthnews.in