IFFK2023 | കെജി ജോർജ്, മാമുക്കോയ, ഇന്നസെന്റ്: അന്തരിച്ച ചലച്ചിത്ര പ്രവർത്തകർക്ക് ആദരമായി ഹോമേജ് വിഭാഗത്തിൽ 11 ചിത്രങ്ങൾ

IFFK2023 | കെജി ജോർജ്, മാമുക്കോയ, ഇന്നസെന്റ്: അന്തരിച്ച ചലച്ചിത്ര പ്രവർത്തകർക്ക് ആദരമായി ഹോമേജ് വിഭാഗത്തിൽ 11 ചിത്രങ്ങൾ

12 അതുല്യ പ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞ 11 ചിത്രങ്ങളാണ് ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്

അകാലത്തിൽ മൺമറഞ്ഞ അതുല്യരായ ചലച്ചിത്ര പ്രവർത്തകർക്ക് ആദരമായി രാജ്യാന്തര ചലച്ചിത്ര മേളയിൽ ചലച്ചിത്ര പ്രദർശനം. ഹോമേജ് വിഭാഗത്തിൽ 12 അതുല്യ പ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞ 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. അന്തരിച്ച പ്രശ്‌സ്ത സംവിധായകൻ കെ ജി ജോർജിന്റെ 'യവനിക'യടക്കമുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. യവനികയുടെ പുനരുദ്ധരിച്ച പതിപ്പാണ് മേളയിൽ പ്രദർശിപ്പിക്കുക. 2015 ഐഎഫ്എഫ്‌കെയിൽ ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ് നേടിയ വിഖ്യാത ഇറാനിയൻ ചലച്ചിത്രകാരൻ ദാരിയുഷ് മെഹർജുയിയുടെ 'എ മൈനർ' എന്ന ചിത്രവും പ്രദർശിപ്പിക്കുന്നുണ്ട്.

IFFK2023 | കെജി ജോർജ്, മാമുക്കോയ, ഇന്നസെന്റ്: അന്തരിച്ച ചലച്ചിത്ര പ്രവർത്തകർക്ക് ആദരമായി ഹോമേജ് വിഭാഗത്തിൽ 11 ചിത്രങ്ങൾ
ഐഎഫ്എഫ്കെ; അറിയാം 'സ്ത്രീ നോട്ട'ങ്ങളിലെ സിനിമകൾ

ഐഎഫ്എഫ്‌കെയിൽ ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ് നേടിയ സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയുടെ 'കസിൻ ആഞ്ചെലിക്ക', ഇബ്രാഹിം ഗോലെസ്റ്റാൻ സംവിധാനം ചെയ്ത 'ബ്രിക്ക് ആൻഡ് മിറർ', ഫ്രഞ്ച് ചലച്ചിത്രകാരൻ ജാക്ക് റോസിയറിന്റെ 'അഡിയൂ ഫിലിപ്പീൻ', ശ്രീലങ്കയിലെ ആദ്യ വനിതാ സംവിധായിക സുമിത്ര പെരീസിന്റെ 'ദി ട്രീ ഗോഡസ്, ടെറൻസ് ഡേവിസ് സംവിധാനം ചെയ്ത ഡിസ്റ്റന്റ് വോയിസസ് സ്റ്റിൽ ലൈവ്‌സ്, വില്യം ഫ്രീഡ്കിൻ ചിത്രം ദി എക്‌സോർസിസ്റ്റ് എന്നീ ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

IFFK2023 | കെജി ജോർജ്, മാമുക്കോയ, ഇന്നസെന്റ്: അന്തരിച്ച ചലച്ചിത്ര പ്രവർത്തകർക്ക് ആദരമായി ഹോമേജ് വിഭാഗത്തിൽ 11 ചിത്രങ്ങൾ
IFFK 2023 | നെഞ്ചിടിപ്പ് ഏറ്റാൻ ഇത്തവണയും അർധരാത്രിയിൽ ഹൊറർ ചിത്രപ്രദർശനം; പ്രദര്‍ശിപ്പിക്കുന്നത് രണ്ട് ചിത്രങ്ങൾ

ജെ സി ഡാനിയേൽ പുരസ്‌ക്കാര ജേതാവ് കെ രവീന്ദ്രനാഥൻ നായർ നിർമിച്ച വിധേയൻ, സിദ്ധിഖ് സംവിധാനം ചെയ്ത് ഇന്നസെന്റ് പ്രധാനവേഷത്തിലെത്തിയ റാം ജി റാവു സ്പീക്കിങ്, മാമുക്കോയ സംസ്ഥാന പുരസ്‌കാരത്തിന് അർഹനായ പെരുമഴക്കാലം എന്നിവയും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഡിസംബർ 9 മുതൽ 15 വരെയാണ് 28 -ാമത് രാജ്യാന്തര ചലച്ചിത്ര മേള തിരുവനന്തപുരത്ത് അരങ്ങേറുന്നത്.

logo
The Fourth
www.thefourthnews.in