ഐഎഫ്എഫ്കെയ്ക്ക് ഇത്തവണ ആർട്ടിസ്റ്റിക് ഡയറക്ടറില്ല, പകരം സ്പെഷ്യൽ ക്യുറേറ്റര്‍;  കൺട്രി ഫോക്കസിൽ ക്യൂബൻ സിനിമ

ഐഎഫ്എഫ്കെയ്ക്ക് ഇത്തവണ ആർട്ടിസ്റ്റിക് ഡയറക്ടറില്ല, പകരം സ്പെഷ്യൽ ക്യുറേറ്റര്‍; കൺട്രി ഫോക്കസിൽ ക്യൂബൻ സിനിമ

ഡിസംബർ 8 മുതൽ 15 വരെയാണ് ഈ വർഷത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേള നടക്കുന്നത്

28-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ആർട്ടിസ്റ്റിക് ഡയറക്ടർക്ക് പകരം സ്‌പെഷ്യൽ ക്യുറേറ്ററെ വച്ച് മേള നടത്താൻ തീരുമാനം. ഫ്രഞ്ച് പ്രൊഡ്യൂസറും പ്രോഗ്രാമറുമായ ഗോൾഡ സെല്ലമാണ് മേള ക്യുറേറ്റ് ചെയ്യുക. പ്രത്യേക ഉപദേശ പദവിയിൽ ഷാജി എൻ കരുണുമുണ്ട്. ഡിസംബർ 8 മുതൽ 15 വരെയാണ് ഈ വർഷത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേള നടക്കുന്നത്.

നേരത്തെ ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്നു ചലച്ചിത്ര മേളയുടെ മേൽനോട്ടം വഹിച്ചിരുന്നത്. മുമ്പ് ബീനാ പോളും പിന്നീട് ദീപിക സുശീലനുമായിരുന്നു മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർമാരായി പ്രവർത്തിച്ചത്. എന്നാൽ അഭിപ്രായഭിന്നതയെ തുടർന്ന് ദീപിക ചലച്ചിത്ര അക്കാദമി വിട്ടതോടെ പുതിയ ആർട്ടിസ്റ്റിക് ഡയറക്ടറെ നിയമിക്കേണ്ടെന്ന് അക്കാദമി തീരുമാനിക്കുകയായിരുന്നു.

ഐഎഫ്എഫ്കെയ്ക്ക് ഇത്തവണ ആർട്ടിസ്റ്റിക് ഡയറക്ടറില്ല, പകരം സ്പെഷ്യൽ ക്യുറേറ്റര്‍;  കൺട്രി ഫോക്കസിൽ ക്യൂബൻ സിനിമ
എൻ എൻ പിളളയെ അഞ്ഞൂറാനാക്കിയ ​ഗോഡ്ഫാദർ

ഈ വർഷത്തെ മേളയുടെ കൺട്രി ഫോക്കസിൽ ക്യൂബൻ സിനിമകളാണ് പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ ജൂലൈയിൽ മുഖ്യമന്ത്രി നടത്തിയ ക്യൂബൻ സന്ദർശനത്തിന്റെ തുടർച്ചയായാണ് കൺട്രിഫോക്കസിൽ ക്യൂബൻ സിനിമകൾ ഇടംപിടിച്ചത്.

ക്യൂബയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരും ഇക്കുറി മേളയിലുണ്ടാകും. കൾച്ചറൽ എക്സേഞ്ചിന്റെ ഭാഗമായാണ് തീരുമാനമെന്ന് അക്കാദമി അധികൃതർ വ്യക്തമാക്കി. പാക്കേജിൽ ഉൾപ്പെടുത്തേണ്ട സിനിമകൾ സംബന്ധിച്ച ചർച്ച അന്തിമഘട്ടത്തിലാണ്.

ഐഎഫ്എഫ്കെയ്ക്ക് ഇത്തവണ ആർട്ടിസ്റ്റിക് ഡയറക്ടറില്ല, പകരം സ്പെഷ്യൽ ക്യുറേറ്റര്‍;  കൺട്രി ഫോക്കസിൽ ക്യൂബൻ സിനിമ
‘നമുക്കിത് സീരിയസായി എടുത്താലോ?'; ഭരതൻ-ലളിത ദമ്പതികളുടെ ത്രില്ലർ പ്രണയകഥ

നേരത്തെ മേളയിലേക്ക് തിരഞ്ഞെടുത്ത മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് ഡോൺ പാലത്തറയുടെ ഫാമിലിയും ഫാസിൽ റസാഖിന്റെ തടവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ' മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശാലിനി ഉഷാദേവി സംവിധാനം ചെയ്ത 'എന്നെന്നും', റിനോഷുൻ സംവിധാനം ചെയ്ത 'ഫൈവ് ഫസ്റ്റ് ഡേറ്റ്സ്', ശരത് കുമാറിന്റെ 'നീലമുടി', ഗഗൻ ദേവ സംവിധാനം ചെയ്ത 'ആപ്പിൾ ചെടികൾ', ശ്രുതി ശരണ്യത്തിന്റെ 'ബി 32 മുതൽ 44' വരെ, വിഘ്നേഷ് പി ശശിധരൻ സംവിധാനം ചെയ്ത 'ഷെഹർസാദേ', ആനന്ദ് എകർഷി സംവിധാനം ചെയ്ത 'ആട്ടം', പ്രശാന്ത് വിജയ് സംവിധാനം ചെയ്ത 'ദായം', രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത 'ഓ.ബേബി', സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ എന്നിവർ സംവിധാനം ചെയ്ത 'ആനന്ദ് മോണോലിസ മരണവും കാത്ത്', സുനിൽ കുടമാളൂരിന്റെ 'വലസൈ പറവകൾ' എന്നിവയാണ് തിരഞ്ഞെടുത്ത മറ്റു സിനിമകൾ.

സംവിധായകൻ വി എം വിനു ചെയർമാനും കൃഷ്ണേന്ദു കലേഷ്, താരം രാമാനുജൻ, ഒ പി സുരേഷ്, അരുൺ ചേറുകാവിൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് മലയാള സിനിമകള്‍ തിരഞ്ഞെടുത്തത്.

logo
The Fourth
www.thefourthnews.in