താരങ്ങളുടെ പുത്തൻ ശമ്പള രീതിക്ക് മേൽനോട്ടം കടുപ്പിച്ച് ആദായനികുതി വകുപ്പ്; കോടികൾ പിഴ അടച്ച് തലയൂരി യുവതാരം

താരങ്ങളുടെ പുത്തൻ ശമ്പള രീതിക്ക് മേൽനോട്ടം കടുപ്പിച്ച് ആദായനികുതി വകുപ്പ്; കോടികൾ പിഴ അടച്ച് തലയൂരി യുവതാരം

മിക്ക താരങ്ങളും പ്രതിഫലത്തിന്‌റെ 55 ശതമാനം പണവും കൈപ്പറ്റുന്നത് ദുബായിൽ നിന്ന്

താരങ്ങള്‍ നികുതി വെട്ടിക്കുന്നത് പതിവായതോടെ മേൽനോട്ടം കർശനമാക്കി ആദായനികുതി വകുപ്പ്. ഐടി വകുപ്പ് പിടിമുറുക്കിയതോടെ അടുത്തിടെ യുവതാരത്തിന് പിഴയായി മാത്രം അടയ്‌ക്കേണ്ടി വന്നത് 25 കോടി രൂപ. നടനായും സംവിധായകനായും നിര്‍മാതാവായും കഴിവ് തെളിയിച്ച, പാന്‍ ഇന്ത്യന്‍ സ്റ്റാറായി വളര്‍ന്ന് വരുന്ന യുവതാരത്തിനാണ് ഏതാനും മാസം മുൻപ് ആദായനികുതി വകുപ്പിന്റെ പിടിവീണത് . നികുതി വെട്ടിച്ച് 40 കോടി രൂപ ദുബായിലേക്ക് കടത്താനായിരുന്നു യുവതാരത്തിന്റെ ശ്രമം . ആദായ നികുതി വകുപ്പ് പിടിച്ചതോടെ നികുതിയും ഇരട്ടിയിലേറെ പിഴയും ആനുപാതിക സെസ്സും ചേര്‍ത്ത് 25 കോടി രൂപയോളം അടച്ച് യുവതാരം കേസ് ഒത്തുതീർപ്പാക്കി.

ഫൈനടക്കമുള്ള പിഴ ഈടാക്കിയതിനാല്‍ ആദായനികുതി വകുപ്പ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതുമില്ല. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു നിര്‍മാതാവും ആയി ചേര്‍ന്ന് പ്ലാന്‍ ചെയ്ത മള്‍ട്ടിസ്റ്റാര്‍ സിനിമയ്ക്ക് മുടക്കാനിരുന്ന തുകയായിരുന്നു ഇതെന്നാണ് സൂചന. പ്രഖ്യാപിച്ച ആ സിനിമ പിന്നെ നടന്നില്ല

താരങ്ങളുടെ പുത്തൻ ശമ്പള രീതിക്ക് മേൽനോട്ടം കടുപ്പിച്ച് ആദായനികുതി വകുപ്പ്; കോടികൾ പിഴ അടച്ച് തലയൂരി യുവതാരം
മലയാള സിനിമതാരങ്ങളുടെ പ്രതിഫലം 75 ലക്ഷം മുതല്‍ 20 കോടി വരെ; ഈ വര്‍ഷം ഇതുവരെ നഷ്ടം 300 കോടി

കോടികള്‍ പ്രതിഫലം വാങ്ങുന്ന പല താരങ്ങളും പ്രതിഫല തുകയിലേറെയും കൈമാറ്റം ചെയ്യപ്പെടുന്നത് ദുബായ് പോലെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നാണെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രതിഫലത്തിന്റെ 45 ശതമാനം പണം മാത്രമാണ് കേരളത്തില്‍ വച്ച് വാങ്ങുന്നത്, ബാക്കി 55 ശതമാനം പണം കൈമാറ്റം ചെയ്യപ്പെടുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നു. അതിനാല്‍ തന്നെ പല നിര്‍മാതാക്കളും താരങ്ങള്‍ക്കും കൊടുക്കുന്നതിന്‌റെ പകുതി തുക മാത്രമേ പരസ്യപ്പെടുത്താറുള്ളൂ . ഇതിനെതിരെ നടപടികൾ കർശനമാക്കാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം .

ഓവര്‍സീസ് റൈറ്റ്‌സിന്‌റെ പേരിലും പല താരങ്ങളും നികുതി വെട്ടിക്കുന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ദുബായ് ,ഖത്തര്‍ കേന്ദ്രീകരിച്ച് ചില താരങ്ങള്‍ വന്‍ നിക്ഷപം നടത്തിയതായും ആദായ നികുതി വകുപ്പിന് വിവരമുണ്ട്.

കഴിഞ്ഞയിടയ്ക്ക് ആദായനികുതി വകുപ്പിന്‌റെ പരിശോധനയില്‍ മലയാള സിനിമയില്‍ 225 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 15 മുതല്‍ ആദായനികുതി വകുപ്പ്, മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് , ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ വീട്ടിലും ഓഫീസിലുമായി പരിശോധനയും നടത്തിയിരുന്നു. 2017 മുതല്‍ 2022 വരെ 91 ലക്ഷം രൂപയുടെ വരുമാനം മറച്ച് വച്ചതില്‍ സംസ്ഥാന ജിഎസ്ടി വകുപ്പില്‍ നേരത്തെ അപര്‍ണ ബാലമുരളിയും പിഴ അടച്ചിരുന്നു. ജോജു ജോര്‍ജ്, ആസിഫ് അലി, നിമിഷ സജയന്‍ എന്നിവരാണ് അടുത്തിടെ ജിഎസ്ടി വകുപ്പില്‍ പിഴ അടച്ച മറ്റ് അഭിനേതാക്കള്‍

താരങ്ങളുടെ പുത്തൻ ശമ്പള രീതിക്ക് മേൽനോട്ടം കടുപ്പിച്ച് ആദായനികുതി വകുപ്പ്; കോടികൾ പിഴ അടച്ച് തലയൂരി യുവതാരം
അടുത്തിടെ ഇറങ്ങിയ സൂപ്പർതാര ചിത്രത്തിന്റെ തീയേറ്റർ വരുമാനം 1,62,000; പ്രതിഫലം കുറയ്ക്കാതെ രക്ഷയില്ലെന്ന് സുരേഷ് കുമാർ
logo
The Fourth
www.thefourthnews.in