താരങ്ങളുടെ പ്രതിഫലം 75 ലക്ഷം മുതല്‍ 20 കോടി വരെ; ഈ വര്‍ഷം ഇതുവരെ നഷ്ടം 300 കോടി

താരങ്ങളുടെ പ്രതിഫലം 75 ലക്ഷം മുതല്‍ 20 കോടി വരെ; ഈ വര്‍ഷം ഇതുവരെ നഷ്ടം 300 കോടി

മലയാള സിനിമ ബജറ്റിന്റെ അറുപത്തിയഞ്ച് ശതമാനവും ചെലവാക്കുന്നത് താരങ്ങളുടെ പ്രതിഫലത്തിനായി

നഷ്ടക്കണക്കുകൾ മലയാള സിനിമയിൽ വീണ്ടും മേൽക്കൈ നേടിയതോടെ സൂപ്പർ താരങ്ങളുടെ പ്രതിഫലം വീണ്ടും ചർച്ചയാകുകയാണ്. താരമൂല്യമുള്ള അഭിനേതാക്കളെ ഉൾപ്പെടുത്തണമെങ്കിൽ സിനിമയുടെ ബജറ്റ് ഇരട്ടിയും മൂന്നിരട്ടിയുമായി വർധിക്കുന്ന സ്ഥിതിയാണ്. സൂപ്പര്‍താരങ്ങളടക്കം എല്ലാവരും പ്രതിഫലം കുറയ്ക്കണമെന്ന് നിർമാതാക്കൾ ആവര്‍ത്തിച്ച് പറയുന്നതിന് പിന്നിലെ ഇക്കണോമിക്സ് ഇതാണ്. 

പലപ്പോഴും താരചിത്രങ്ങൾ ബോക്സ് ഓഫിസിൽ യാതൊരു ചലനവും സൃഷ്ടിക്കാതെ പോകാറുമുണ്ട്. അതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് പ്രധാനമായും രണ്ട് ചിത്രങ്ങളാണ്, ഏറെ നാള്‍ പെട്ടിയിലിരുന്ന ഒരു യുവതാര ചിത്രവും, ഒടിടിക്ക് വേണ്ടി ഒരുക്കി തീയേറ്ററില്‍ റിലീസ് ചെയ്യേണ്ടിവന്ന സൂപ്പര്‍താര ചിത്രവും. ഇരു ചിത്രങ്ങളും കോടികള്‍ മുടക്കി എടുത്തതാണെങ്കിലും സൂപ്പര്‍ താര ചിത്രത്തിന് തീയേറ്ററില്‍ നിന്ന് നിര്‍മാതാവിന് ലഭിച്ചത് വെറും ഒരുലക്ഷത്തി അറുപതിനായിരം രൂപയാണ്. (ഈ ചിത്രം ലോക്ഡൗണില്‍ പ്രതിസന്ധിയിലായ സിനിമാ പ്രവര്‍ത്തകരെ സഹായിക്കുക എന്ന ഉദ്ദേശത്തിലെടുത്തതിനാല്‍ തന്നെ സൂപ്പര്‍താരം പ്രതിഫലം വാങ്ങിയിരുന്നില്ല എന്നത് മാത്രമാണ് ആശ്വാസം). യുവതാര ചിത്രത്തില്‍ നിന്ന് നിര്‍മാതാവിന് ലഭിച്ചത് മുപ്പത് ലക്ഷവും.

എത്രയാണ് മലയാളത്തിലെ സൂപ്പർ താരങ്ങളുടെ പ്രതിഫലം? ഇപ്പോഴും സിനിമാ നിർമാണത്തിൽ സജീവമായ കുറച്ചു നിര്‍മാതാക്കളോട് ‘ദ ഫോർത്ത്’ ഈ ചോദ്യം ചോദിച്ചു. 

നിലവില്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മോഹന്‍ലാല്‍ ആണ്, 20 കോടി വരെയാണ് പ്രതിഫലം. ആശിര്‍വാദ് സിനിമാസിന്‌റെ ബാനറിലുള്ള ചിത്രങ്ങളില്‍ പ്രതിഫലത്തിന് പുറമെ ലാഭവിഹിതവും മോഹന്‍ലാലിനുള്ളതാണ്. പക്ഷെ ഇപ്പോഴും രാവിലെ ആറ് മണിക്കോ, രാത്രി പന്ത്രണ്ട് മണിക്കോ ഷൂട്ട് ഉണ്ടെങ്കിലും ഒരു മടിയും കൂടാതെ സഹകരിക്കുന്ന മലയാളത്തിലെ ഏക താരവും മോഹല്‍ലാല്‍ ആണെന്ന് നിര്‍മാതാക്കള്‍ പറയുന്നു  

പതിനഞ്ച് കോടി വരെയാണ് മമ്മൂട്ടി വാങ്ങുന്നത്, പക്ഷെ മമ്മൂട്ടിയുടെ കഴിഞ്ഞ 2 ചിത്രങ്ങളും വരാനിരിക്കുന്ന 2 ചിത്രങ്ങളും ( നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ് ) നിര്‍മ്മിച്ചത് മമ്മൂട്ടി കമ്പനി തന്നെയാണ്. കുറുപ്പും അതിന് ശേഷം വരുന്ന കിങ് ഓഫ് കൊത്തയും സ്വന്തം പ്രൊഡക്ഷന്‍ ആയതിനാല്‍ തന്നെ ദുല്‍ഖര്‍ സല്‍മാന്‌റെ നിലവിലെ പ്രതിഫലത്തെ പറ്റി ആര്‍ക്കും ഒരു ധാരണയുമില്ല .

ചിത്രങ്ങൾ തമ്മിൽ വലിയ ഇടവേളകളുണ്ടെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ സൂപ്പർതാരങ്ങളുടെ ലീഗിൽ തന്നെയാണ് ദിലീപും. ഏറ്റവും പുതിയ ചിത്രത്തിന് ദിലീപ് വാങ്ങുന്ന പ്രതിഫലം 12 കോടി രൂപയാണത്രെ. പത്ത് കോടി വരെയാണ് ഫഹദ് ഫാസിൽ വാങ്ങുന്നത്

പാപ്പന്‌റെ വിജയത്തിന് ശേഷം പ്രതിഫലം ഉയര്‍ത്തിയ സുരേഷ് ഗോപിയുടെ നിലവിലെ പ്രതിഫലം അഞ്ചു കോടി. പൃഥ്വിരാജ് 7.5 കോടി വാങ്ങുമ്പോൾ കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയും  മൂന്ന് കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്. ടൊവീനോ രണ്ടു കോടിയും ബേസില്‍ ജോസഫ്, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവര്‍ 75 ലക്ഷവുമാണ് ഇപ്പോള്‍ വാങ്ങുന്നത്.

നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മഞ്ജുവാര്യരാണ്; ഒരു കോടിക്ക് മുകളിലാണ് മഞ്ജുവിന്റെ പ്രതിഫലം. ഇടവേളയ്ക്ക് ശേഷം തിരികെ വന്ന ഭാവന 50 ലക്ഷവും പാര്‍വതി തിരുവോത്ത് 75 ലക്ഷം വരെയും പ്രതിഫലം വാങ്ങിയിട്ടുണ്ട്.

താരങ്ങളുടെ പ്രതിഫലം 75 ലക്ഷം മുതല്‍ 20 കോടി വരെ; ഈ വര്‍ഷം ഇതുവരെ നഷ്ടം 300 കോടി
താരങ്ങളുടെ പുത്തൻ ശമ്പള രീതിക്ക് മേൽനോട്ടം കടുപ്പിച്ച് ആദായനികുതി വകുപ്പ്; കോടികൾ പിഴ അടച്ച് തലയൂരി യുവതാരം

നിലവില്‍ മലയാളത്തില്‍ ഒരു സിനിമയുടെ മുഴുവന്‍ ബജറ്റിന്‌റെ അറുപത് ശതമാനവും ചെലവാക്കുന്നത് അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനുള്ള പ്രതിഫലത്തുകയായാണ്. ഈ വര്‍ഷം ഇതുവരെ സൂപ്പര്‍സ്റ്റാറുകളുടേതുള്‍പ്പെടെ ഏഴുപതിലേറെ സിനിമകളാണ് തീയേറ്ററിലെത്തിയത്. അതില്‍ വിജയിച്ചതാകട്ടെ രോമാഞ്ചവും മദനോത്സവും മാത്രവും. നാല് മാസം കൊണ്ട് മലയാള സിനിമയ്ക്കുണ്ടായ നഷ്ടം മാത്രം 300 കോടിയിലേറെ രൂപയാണ്. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന 35 ചിത്രങ്ങളും രജിസ്റ്റര്‍ ചെയ്തതുമായി 50 തിലേറെ ചിത്രങ്ങളാണ് ഉടനടി വരാനിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആകെ നഷ്ടം 325 കോടി ആയിരുന്നെങ്കില്‍ ഈ വര്‍ഷം അതിന്‌റെ ഇരട്ടി നഷ്ടം സിനിമ വ്യവസായം നേരിടേണ്ടി വരുമെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്

താരങ്ങളുടെ പ്രതിഫലം 75 ലക്ഷം മുതല്‍ 20 കോടി വരെ; ഈ വര്‍ഷം ഇതുവരെ നഷ്ടം 300 കോടി
അടുത്തിടെ ഇറങ്ങിയ സൂപ്പർതാര ചിത്രത്തിന്റെ തീയേറ്റർ വരുമാനം 1,62,000; പ്രതിഫലം കുറയ്ക്കാതെ രക്ഷയില്ലെന്ന് സുരേഷ് കുമാർ
logo
The Fourth
www.thefourthnews.in