ഇന്ദു ലക്ഷ്മിയുടെ 'നിള'യുടെ ടീസറെത്തി; പ്രദര്‍ശനം ഓഗസ്റ്റ് 4 മുതല്‍

ഇന്ദു ലക്ഷ്മിയുടെ 'നിള'യുടെ ടീസറെത്തി; പ്രദര്‍ശനം ഓഗസ്റ്റ് 4 മുതല്‍

ശാന്തി കൃഷ്ണയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച് ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത നിളയുടെ ട്രെയ്‌ലര്‍ പുറത്ത്. കെ എസ് എഫ് ഡി സിയുടെ വനിതാ സംവിധായകയുടെ സിനിമാ പദ്ധതി പ്രകാരം നിര്‍മിച്ച ചിത്രം ഓഗസ്റ്റ് നാലിന് തീയേറ്ററുകളിലെത്തും.

ഇന്ദു ലക്ഷ്മിയുടെ 'നിള'യുടെ ടീസറെത്തി; പ്രദര്‍ശനം ഓഗസ്റ്റ് 4 മുതല്‍
വിജയ് സേതുപതി 'മരണത്തിന്റെ വ്യാപാരി'; ജവാനിലെ വില്ലനെ പരിചയപ്പെടുത്തി ഷാരൂഖ് ഖാൻ

അപകടത്തെ തുടര്‍ന്ന് ജീവിതം ഒരു മുറിക്കുള്ളിലേക്ക് ഒതുങ്ങിപ്പോയ ഡോ. മാലതിയുടെ ജീവിതമാണ് നിളയിലൂടെ ഇന്ദു ലക്ഷ്മി പറയുന്നത്. അത്രയും കാലത്തെ ജീവിതത്തിലെ തിരക്കുകളില്‍ നിന്ന് വിട്ട് ഏകാന്തതയിലേക്ക് എടുത്തെറിയപ്പെട്ട മാലതി കാണുന്ന കാഴ്ചകളാണ് സിനിമയുടെ ഇതിവൃത്തം.

ഇന്ദു ലക്ഷ്മിയുടെ 'നിള'യുടെ ടീസറെത്തി; പ്രദര്‍ശനം ഓഗസ്റ്റ് 4 മുതല്‍
പരിഹാസവും മാനസിക പീഡനവും; സിനിമ റിലീസ് ചെയ്യാനും നടപടിയില്ല; ചലച്ചിത്രവികസന കോർപറേഷനെതിരെ പരാതിയുമായി സംവിധായിക

ശാന്തി കൃഷ്ണ, ഡോ. മാലതിയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മാമുക്കോയ, വിനീത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായിക ഇന്ദു ലക്ഷ്മി തന്നെയാണ് തിരക്കഥയും ഗാനരചനയും നിര്‍വഹിച്ചത്. ബിജിപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രാകേഷ് ധരന്‍ , അപ്പു ഭട്ടതിരി ,ഷൈജാസ് കെ എം എന്നിവരാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ സന്ദീപ് കുറിശേരിയാണ്.

logo
The Fourth
www.thefourthnews.in