കബഡിയിൽ ഇന്ത്യയുടെ അഭിമാന താരം, അർജുൻ ചക്രവർത്തിയുടെ ജീവിതം സിനിമയാകുന്നു; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

കബഡിയിൽ ഇന്ത്യയുടെ അഭിമാന താരം, അർജുൻ ചക്രവർത്തിയുടെ ജീവിതം സിനിമയാകുന്നു; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

1980-കളിലെ കബഡി കളിക്കാരനായിരുന്നു അർജുൻ ചക്രവർത്തിയുടെ റോളിൽ വിജയ രാമാരാജുവാണ് എത്തുന്നത്

കബഡിയിൽ ഇന്ത്യയുടെ അഭിമാനതാരമായിരുന്ന അർജുൻ ചക്രവർത്തിയുടെ ജീവിതം സിനിമയാകുന്നു. വിക്രാന്ത് രുദ്ര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അർജുൻ ചക്രവർത്തി - ജേർണി ഓഫ് ആൻ അൺസങ്ങ് ചാമ്പ്യൻ' എന്ന ചിത്രത്തിലൂടെയാണ് അർജുൻ ചക്രവർത്തിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുന്നത്.

1980-കളിലെ കബഡി കളിക്കാരനായിരുന്നു അർജുൻ ചക്രവർത്തിയുടെ റോളിൽ വിജയ രാമാരാജുവാണ് എത്തുന്നത്. സിജ റോസാണ് നായിക.

അജയ്, ദയാനന്ദ് റെഡ്ഡി, അജയ് ഘോഷ്, ദുർഗേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'1980-കളിൽ ഇന്ത്യൻ ക്രിക്കറ്റിൽ കപിൽ ദേവിന്റെ സ്വാധീനം പോലെയായിരുന്നു ഇന്ത്യൻ കബഡിയിൽ അർജുൻ ചക്രവർത്തിയുടെ സ്വാധീനം' എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. തെലുങ്കിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന 'അർജുൻ ചക്രവർത്തി' ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.

കബഡിയിൽ ഇന്ത്യയുടെ അഭിമാന താരം, അർജുൻ ചക്രവർത്തിയുടെ ജീവിതം സിനിമയാകുന്നു; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
അന്ന് വിജയ്ക്കും അജിത്തിനും മുകളിൽ സൂപ്പർ സ്റ്റാർ, ഇന്ന് വിജയ് ചിത്രത്തിൽ സഹതാരം; പ്രശാന്തിന്‍റെ സിനിമാജീവിതം

നിശ്ചയദാർഢ്യവും സ്വപ്നങ്ങൾ കയ്യെത്തിപ്പിടിക്കാനുള്ള നിതാന്ത പരിശ്രമവും നിറഞ്ഞ കഥയാണ് അർജുൻ ചക്രവർത്തിയുടേത്. മനുഷ്യരുടെ ഇച്ഛാശക്തിയും വിജയക്കുതിപ്പുമാണ് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടാൻ ഞങ്ങൾ ശ്രമിക്കുന്നത് എന്നാണ് ചിത്രത്തിനെ കുറിച്ച് നിർമാതാവ് ശ്രീനി ഗബ്ബാല പറഞ്ഞത്.

തെലങ്കാന, ആന്ധ്രാപ്രദേശ് ഉൾപ്പെടെ രാജ്യത്തെ 125 ലധികം സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. അർജുൻ ചക്രവർത്തിയുടെ കുട്ടിക്കാലം മുതൽ മധ്യവയസ്സ് വരെയുള്ള ജീവിതം ചിത്രത്തിൽ പറയുന്നുണ്ട്. ഇതിനായി നായകൻ ഏഴ് ശാരീരിക രൂപമാറ്റങ്ങളിലൂടെ കടന്നുപോയിരുന്നതായി അണിയറ പ്രവർത്തകർ പറഞ്ഞു.

1960, 1980 കളിലെ നാട്ടിൻ പുറം, 1960 കളിലെ ഹൈദരാബാദ് ടൗൺ എന്നിവയുൾപ്പെടെ ചിത്രത്തിൽ കടന്നുവരുന്നുണ്ട്.

കബഡിയിൽ ഇന്ത്യയുടെ അഭിമാന താരം, അർജുൻ ചക്രവർത്തിയുടെ ജീവിതം സിനിമയാകുന്നു; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
കണക്ക് ഇഷ്ടമില്ലാതെ ഫാഷൻ ടെക്‌നോളജിയെടുത്തു, ഡെബിറ്റും ക്രെഡിറ്റും അറിയാതെ ബാങ്കില്‍ പണി; സിനിമയിലെത്തിയ കഥപറഞ്ഞ് ലോകേഷ്

ജഗദീഷ് ചീക്കട്ടി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് വിഘ്‌നേഷ് ഭാസ്‌കരൻ സംഗീതം നൽകുന്നു. സുമിത് പട്ടേൽ കലാസംവിധാനവും പ്രദീപ് നന്ദൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.

കബഡിയിൽ ഇന്ത്യയുടെ അഭിമാന താരം, അർജുൻ ചക്രവർത്തിയുടെ ജീവിതം സിനിമയാകുന്നു; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
അപമര്യാദയായ പെരുമാറ്റം; സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമപ്രവർത്തകയും പത്രപ്രവർത്തക യൂണിയനും
logo
The Fourth
www.thefourthnews.in