നായകനും നായികയുമായി ഇന്ദ്രജിത്തും പൂർണിമയും; രഘുനാഥ് പാലേരിയുടെ എഴുത്തിൽ 'ഒരു കട്ടിൽ ഒരു മുറി'

നായകനും നായികയുമായി ഇന്ദ്രജിത്തും പൂർണിമയും; രഘുനാഥ് പാലേരിയുടെ എഴുത്തിൽ 'ഒരു കട്ടിൽ ഒരു മുറി'

വൈറസ്, തുറമുഖം എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും ഇരുവരും നായിക നായകന്മാരായി അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്

താര ദമ്പതികളായ ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും ആദ്യമായി നായിക നായകന്മാരാവുന്ന ചിത്രം ഒരുങ്ങുന്നു. രഘുനാഥ് പാലേരി തിരക്കഥ എഴുതുന്ന 'ഒരു കട്ടിൽ ഒരു മുറി' എന്ന ചിത്രത്തിലാണ് ഇരുവരും ഭാര്യ ഭർത്താക്കന്മാരായി അഭിനയിക്കുന്നത്.

നേരത്തെ വൈറസ്, തുറമുഖം എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും ഇരുവരും നായിക നായകന്മാരായിരുന്നില്ല. 'കിസ്മത്ത്', 'തൊട്ടപ്പൻ' എന്നീ സിനിമകൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നായകനും നായികയുമായി ഇന്ദ്രജിത്തും പൂർണിമയും; രഘുനാഥ് പാലേരിയുടെ എഴുത്തിൽ 'ഒരു കട്ടിൽ ഒരു മുറി'
'മോളിവുഡ് മാജിക്', മലയാള സിനിമാ താരങ്ങളുടെ ഖത്തറിലെ മെഗാഷോ അവസാന നിമിഷം റദ്ദാക്കി

ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സമീർ ചെമ്പയിൽ, ഒ പി ഉണ്ണികൃഷ്ണൻ, പി എസ്. പ്രേമാനന്ദൻ, പി എസ് ജയഗോപാൽ, മധു പള്ളിയാന, സന്തോഷ് വള്ളകാലിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.

നായകനും നായികയുമായി ഇന്ദ്രജിത്തും പൂർണിമയും; രഘുനാഥ് പാലേരിയുടെ എഴുത്തിൽ 'ഒരു കട്ടിൽ ഒരു മുറി'
കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച പാട്ട്

ഛായാഗ്രഹണം: എൽദോസ് ജോർജ്, എഡിറ്റിങ്: മനോജ് സി എസ്, കലാസംവിധാനം: അരുൺ ജോസ്, മേക്കപ്പ്: അമൽ കുമാർ, സംഗീത സംവിധാനം: അങ്കിത് മേനോൻ, വർക്കി, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മിക്‌സിങ്: വിപിൻ വി നായർ, പ്രൊഡക്ഷൻ കൺട്രോളർ: എൽദോ സെൽവരാജ്

കോസ്റ്റ്യൂം ഡിസൈൻ: നിസ്സാർ റഹ്‌മത്ത്, സ്റ്റിൽസ്: ഷാജി നാഥൻ, സ്റ്റണ്ട്: കെവിൻ കുമാർ, പോസ്റ്റ് പ്രൊഡക്ഷൻ കൺട്രോളർ: അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, ഡിഐ: ലിജു പ്രഭാകർ, വിഷ്വൽ എഫക്ട്: റിഡ്ജ് വിഎഫ്എക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉണ്ണി സി, എ കെ രജിലേഷ്, പി ആർഒ: വാഴൂർ ജോസ്, എ എസ് ദിനേശ്, ഡിസൈൻസ്: തോട്ട് സ്റ്റേഷൻ, റോക്കറ്റ് സയൻസ്, വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാൻറ്.

logo
The Fourth
www.thefourthnews.in