'ബ്ലെസിയുടെ സിനിമാജീവിതത്തിലെ പൊൻതൂവൽ, പൃഥ്വിയെ ഓർത്ത് അഭിമാനം'; ആടുജീവിതത്തെക്കുറിച്ച്   ഇന്ദ്രജിത്ത്

'ബ്ലെസിയുടെ സിനിമാജീവിതത്തിലെ പൊൻതൂവൽ, പൃഥ്വിയെ ഓർത്ത് അഭിമാനം'; ആടുജീവിതത്തെക്കുറിച്ച് ഇന്ദ്രജിത്ത്

'സ്നേഹത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും ക്ഷമയുടെയും ഫലമാണ് ആടുജീവിതം', ഇന്ദ്രജിത്ത് കുറിച്ചു.

മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ ബ്ലെസി - പൃഥ്വിരാജ് ചിത്രം ആടുജീവിതം പുറത്തിറങ്ങിയതിന് പിന്നാലെ അഭിനന്ദന പ്രവാഹമാണ് ഇരുവരെയും തേടിയെത്തുന്നത്. തന്റെ സിനിമ ജീവിതത്തിലെ നല്ല കാലം മുഴുവൻ ഒരൊറ്റ ചിത്രത്തിനായി മാറ്റി വെച്ച ബ്ലെസിയുടെയും പൃഥ്വിരാജ് എന്ന നടന്റെ അർപ്പണത്തിന്റെയും മുൻപിൽ വാചാലരാകുകയാണ് സിനിമ കണ്ടിറങ്ങിയ ഓരോ മലയാളിയും. ആടുജീവിതം കണ്ടിറങ്ങിയ നടനും പൃഥ്വിരാജിന്റെ സഹോദരനുമായ ഇന്ദ്രജിത്തിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

പൃഥ്വിയേയും ആടുജീവിതം അണിയറപ്രവർത്തകരെയും പ്രശംസിച്ചുകൊണ്ടാണ് ഇന്ദ്രജിത്തിന്റെ കുറിപ്പ്. "സ്നേഹത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും ക്ഷമയുടെയും ഫലമാണ് ആടുജീവിതം," ഇന്ദ്രജിത്ത് കുറിച്ചു.

'ബ്ലെസിയുടെ സിനിമാജീവിതത്തിലെ പൊൻതൂവൽ, പൃഥ്വിയെ ഓർത്ത് അഭിമാനം'; ആടുജീവിതത്തെക്കുറിച്ച്   ഇന്ദ്രജിത്ത്
'അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ'...സുകുമാരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് ആടുജീവിതത്തിന്റെ വിജയത്തിന് നന്ദിയുമായി മല്ലിക

മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു കൃതി ചലച്ചിത്രരൂപത്തിലെത്തിച്ച ബ്ലെസ്സിയുടെ മികവിനെ പുകഴ്ത്തിക്കൊണ്ടാണ് ഇന്ദ്രജിത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ബ്ലെസ്സിയുടെ സിനിമാജീവിതത്തിൽ തിളക്കമാർന്ന പൊൻതൂവലാണ് ആടുജീവിതമെന്നാണ് ഇന്ദ്രജിത്ത് വിശേഷിപ്പിച്ചത്. പൃഥ്വിരാജിന്റെ അഭിനയത്തെക്കുറിച്ചും ബ്ലെസിയുടെ കഷ്ടപ്പാടിനെക്കുറിച്ചുമെല്ലാം ഇന്ദ്രജിത്തിന്റെ കുറിപ്പിലുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

'ആടുജീവിതം - സ്നേഹത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും ക്ഷമയുടെയും അധ്വാനം! ️

എഴുതപ്പെട്ട ഒരു ക്ലാസിക്കിനെ സ്‌ക്രീനിൽ അവതരിപ്പിക്കുക ഒരിക്കലും എളുപ്പമല്ല. ബ്ലെസി സാർ, പുസ്തകങ്ങളോടും സിനിമയോടുമുള്ള നിങ്ങളുടെ അടങ്ങാത്ത സ്നേഹവും അഭിനിവേശവുമില്ലെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല. നിങ്ങളുടെ തൊപ്പിയിലേക്ക്  ഏറ്റവും തിളക്കമുള്ള ഒരു തൂവൽ കൂടി. 

ബെന്യാമിൻ, പുസ്തകം വായിച്ചതിനുശേഷമുള്ള നമ്മുടെ സംഭാഷണങ്ങൾ ഞാൻ ഓർക്കുന്നു. നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ നജീബിൻ്റെ കഥ ലോകം അറിയുമായിരുന്നില്ല. നിങ്ങളുടെ പേനയിലൂടെ ഈ കഥ വെളിച്ചത്തു കൊണ്ടുവന്നതിന് നന്ദി.

രാജൂ, നിന്നെ കുറിച്ച് എന്ത് എഴുതണമെന്ന് എനിക്കറിയില്ല. താരതിളക്കത്തിന് താഴെ, മോചനം നേടി ഉയരങ്ങളിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന ഈ നടൻ നിന്റെയുള്ളിൽ എപ്പോഴും ഉണ്ടെന്ന് എനിക്കറിയാമായിരുന്നു! എല്ലായ്‌പ്പോഴും എല്ലാ താരങ്ങൾക്കും അതിനുള്ള അവസരം ലഭിക്കണമെന്നില്ല. നിനക്ക് അത്തരത്തിലൊരു അവസരം ലഭിച്ചു, ഇരു കൈയും നീട്ടി നീ അത് സ്വീകരിച്ചു, ഏറെ വൾണറബിലിറ്റിയോടെ ആ കഥാപാത്രമായി മാറി. സ്‌ക്രീനിൽ നീയെന്ന വ്യക്തിയെ കണ്ടെത്താൻ പ്രയാസമായിരുന്നു, നിന്നിലെ നടനെയാണ് അവിടെ കണ്ടത്. ആന്തരികമായ രീതിയിൽ നജീബിനെ അവതരിപ്പിച്ച  രീതിയും, ശബ്ദത്തിന്റെ മോഡുലേഷനും സൂക്ഷ്മമായ വൈകാരികതയും എനിക്കിഷ്ടപ്പെട്ടു. നീ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് പറയാതെ വയ്യ. സ്‌ക്രീനിൽ നജീബായി ജീവിച്ചതിനു അഭിനന്ദനങ്ങൾ!'.

'ബ്ലെസിയുടെ സിനിമാജീവിതത്തിലെ പൊൻതൂവൽ, പൃഥ്വിയെ ഓർത്ത് അഭിമാനം'; ആടുജീവിതത്തെക്കുറിച്ച്   ഇന്ദ്രജിത്ത്
വർഗീസ് മുതൽ നജീബ് വരെ; പൃഥ്വിരാജിന്റെ 'റിയൽ ലൈഫ്' കഥാപാത്രങ്ങൾ

ഒരു നടന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന സിനിമയാണിത്. ആ സിനിമയിൽ പൃഥ്വി അവനു കഴിയാവുന്നതിന്റെ പരമാവധി നന്നായി ചെയ്തിട്ടുണ്ട്. അതിന്റെ ഫലം സിനിമയിൽ കാണാനുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം സിനിമ കണ്ടിറങ്ങിയ താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു നടന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന സിനിമയാണിത്. ആ സിനിമയിൽ പൃഥ്വി അവനു കഴിയാവുന്നതിന്റെ പരമാവധി നന്നായി ചെയ്തിട്ടുണ്ട്. അതിന്റെ ഫലം സിനിമയിൽ കാണാനുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം സിനിമ കണ്ടിറങ്ങിയ താരം മാധ്യമങ്ങളോട് പ്രതികരിച്ചത് . താരങ്ങളുടെ അസാധ്യ പ്രകടനത്തോടൊപ്പം ഹോളിവുഡ് വാഴ്ത്തുന്ന ഒരു കാസ്റ്റ് എവെയോ റെവനന്റോ മലയാളത്തിനും ഉണ്ടെന്ന് പറയാൻ സാധിക്കുമെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

logo
The Fourth
www.thefourthnews.in