'എന്തായിരിക്കും ആ ഡെവിൾസ് ആൾട്ടർനേറ്റീവ്', അബ്രഹാം ഓസ്‌ലറിൽ മമ്മൂട്ടി വില്ലനോ? ട്രെയ്‌ലർ പുറത്തിറങ്ങി

'എന്തായിരിക്കും ആ ഡെവിൾസ് ആൾട്ടർനേറ്റീവ്', അബ്രഹാം ഓസ്‌ലറിൽ മമ്മൂട്ടി വില്ലനോ? ട്രെയ്‌ലർ പുറത്തിറങ്ങി

നേരമ്പോക്കിന്റെ ബാനറിൽ മിഥുനും ഇർഷാദ് എം ഹസനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്

'അഞ്ചാം പാതിര'യ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'അബ്രഹാം ഓസ്‌ലർ' ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ജയറാം പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ മമ്മൂട്ടിയും ഒരു സുപ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ചിത്രം ജനുവരി 11 ന് റിലീസ് ചെയ്യും. നേരമ്പോക്കിന്റെ ബാനറിൽ മിഥുനും ഇർഷാദ് എം ഹസനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡോക്ടർ രൺധീർ കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അർജുൻ അശോകൻ, ജഗദീഷ്, സായ് കുമാർ, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, ആര്യ സലിം, അർജുൻ നന്ദകുമാർ, അസീം ജമാൽ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

'എന്തായിരിക്കും ആ ഡെവിൾസ് ആൾട്ടർനേറ്റീവ്', അബ്രഹാം ഓസ്‌ലറിൽ മമ്മൂട്ടി വില്ലനോ? ട്രെയ്‌ലർ പുറത്തിറങ്ങി
'അടുത്ത സിനിമ ലാലിനൊപ്പം, നിർമാണം ആശിർവാദ്'; പിറന്നാൾ ദിനത്തിൽ പ്രഖ്യാപനവുമായി സത്യൻ അന്തിക്കാട്

ചിത്രത്തിന്റെ ട്രെയ്‌ലറിൽ ശബ്ദ സാന്നിധ്യമായിട്ടാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി വില്ലൻ കഥാപാത്രമാണ് ആവുന്നതെന്നും അതല്ല കാമിയോ റോൾ മാത്രമാണെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ നിറയുന്നുണ്ട്.

തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റോഷാക്കിന്റെ സംഗീത സംവിധായകനായ മിഥുൻ മുകുന്ദനാണ് സംഗീതം ഒരുക്കുക.

'എന്തായിരിക്കും ആ ഡെവിൾസ് ആൾട്ടർനേറ്റീവ്', അബ്രഹാം ഓസ്‌ലറിൽ മമ്മൂട്ടി വില്ലനോ? ട്രെയ്‌ലർ പുറത്തിറങ്ങി
ലോകേഷിന്റെ മാനസികനില പരിശോധിക്കണം, ലിയോ കണ്ടതിന് നഷ്ടപരിഹാരം വേണം; ഹൈക്കോടതിയിൽ യുവാവിന്റെ ഹർജി

സൈജു ശ്രീധരനാണ് എഡിറ്റിങ്. കലാസംവിധാനം ഗോകുൽ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺടോളർ പ്രശാന്ത് നാരായണൻ, സ്റ്റിൽസ് എസ്ബികെ ഷുഹൈർ, ഡിസൈൻസ് യെല്ലോടൂത്ത്‌സ്.

logo
The Fourth
www.thefourthnews.in