'അടുത്ത സിനിമ ലാലിനൊപ്പം, നിർമാണം ആശിർവാദ്'; പിറന്നാൾ ദിനത്തിൽ പ്രഖ്യാപനവുമായി സത്യൻ അന്തിക്കാട്

'അടുത്ത സിനിമ ലാലിനൊപ്പം, നിർമാണം ആശിർവാദ്'; പിറന്നാൾ ദിനത്തിൽ പ്രഖ്യാപനവുമായി സത്യൻ അന്തിക്കാട്

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിർമിക്കുകയെന്നും സത്യൻ അന്തിക്കാട്

തന്റെ അടുത്ത സിനിമ മോഹൻലാലിനൊപ്പമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. പിറന്നാൾ ദിനത്തിൽ ഒരു 'റേഡിയോ സുനോ' എന്ന എഫ് എം റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് ഇക്കാര്യം പ്രഖ്യാപിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിർമിക്കുകയെന്നും സത്യൻ വ്യക്തമാക്കി.

തന്റേത് ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കില്ലെന്നും മോഹൻലാലിനെ എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന പോലെ സാധാരണക്കാരനായിട്ടുള്ള ചിത്രമായിരിക്കും തന്റേതെന്നും എന്നാൽ ഇതുവരെ ചെയ്തതിൽ നിന്ന് പുതുമയുള്ളതായിരിക്കും ഈ ചിത്രമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

'അടുത്ത സിനിമ ലാലിനൊപ്പം, നിർമാണം ആശിർവാദ്'; പിറന്നാൾ ദിനത്തിൽ പ്രഖ്യാപനവുമായി സത്യൻ അന്തിക്കാട്
ലോകേഷിന്റെ മാനസികനില പരിശോധിക്കണം, ലിയോ കണ്ടതിന് നഷ്ടപരിഹാരം വേണം; ഹൈക്കോടതിയിൽ യുവാവിന്റെ ഹർജി

മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 20 -ാമത്തെ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ രചനയിലാണ് താനിപ്പോളെന്നും ഔദ്യോഗിക പ്രഖ്യാപനം അതിന് ശേഷമായിരിക്കുമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

8 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നത്. 2015 ൽ ഇറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ജയറാമിനെ നായകനാക്കി ഒരുക്കിയ മകൾ എന്ന ചിത്രമായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് തീയേറ്ററിൽ എത്തിയ അവസാന ചിത്രം.

'അടുത്ത സിനിമ ലാലിനൊപ്പം, നിർമാണം ആശിർവാദ്'; പിറന്നാൾ ദിനത്തിൽ പ്രഖ്യാപനവുമായി സത്യൻ അന്തിക്കാട്
'ഇത്തവണ മിസ് ആവില്ല'; കിടിലൻ മേക്ക്ഓവറിൽ ആസിഫ് അലി, ജീത്തു ജോസഫ് അവതരിപ്പിക്കുന്ന 'ലെവൽ ക്രോസ്'

അതേസമയം മോഹൻലാൽ നായകനായി എത്തിയ 'നേര്' തീയേറ്ററുകളിൽ വൻ വിജയമായിരുന്നു. ലോകവ്യാപകമായി 50 കോടിയിലധികം രൂപയാണ് റിലീസ് ചെയ്ത് പത്ത് ദിവസം കൊണ്ട് 'നേര്' കളക്ട് ചെയ്തത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം അനശ്വര രാജൻ, ജഗദീഷ്, പ്രിയാമണി, സിദ്ധീഖ് എന്നിവരായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്.

logo
The Fourth
www.thefourthnews.in