'തലൈവർ കളത്തിൽ സൂപ്പർസ്റ്റാർ ഡാ'; വിക്രത്തിന്റെ ലൈഫ് ടൈം കളക്ഷനും മറികടന്ന് ജയിലർ

'തലൈവർ കളത്തിൽ സൂപ്പർസ്റ്റാർ ഡാ'; വിക്രത്തിന്റെ ലൈഫ് ടൈം കളക്ഷനും മറികടന്ന് ജയിലർ

ഓഗസ്റ്റ് 10 ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്

തമിഴ് സിനിമാ ചരിത്രത്തിൽ ഒരാഴ്ചകൊണ്ട് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് ഇനി ജയിലറിന് സ്വന്തം. റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് 375 കോടിയും പിന്നിട്ടാണ് ചിത്രം ചരിത്ര നേട്ടം സ്വന്തമാക്കിയത്. വിക്രം സിനിമയുടെ ലൈഫ് ടൈം കളക്ഷൻ ഒരാഴ്ചകൊണ്ട് മറികടന്നാണ് ബോക്സ്ഓഫീസുകളെ പ്രകമ്പനം കൊള്ളിച്ച് നെല്‍സണ്‍ ചിത്രം നേട്ടം കൈവരിച്ചത്. ആശംസകളുമായി സൺ പിക്‌ചേഴ്‌സ് എക്സിൽ ട്വീറ്റ് ചെയ്യുകയായിരുന്നു. രജനീകാന്തിനെ റെക്കോർഡ് മേക്കറായും സൺ പിക്ചേഴ്സ് പ്രഖ്യാപിച്ചു.

'തലൈവർ കളത്തിൽ സൂപ്പർസ്റ്റാർ ഡാ'; വിക്രത്തിന്റെ ലൈഫ് ടൈം കളക്ഷനും മറികടന്ന് ജയിലർ
ലോകമെമ്പാടും സ്റ്റൈൽ മന്നന്റെ വിളയാട്ടം; 300 കോടിയും പിന്നിട്ട് 'ജയിലർ' കുതിപ്പ് തുടരുന്നു

റിലീസ് ദിവസം തന്നെ 49 കോടിയിലധികം കളക്ഷൻ നേടിയ ജയിലർ, ആദ്യ ദിനം ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരുന്നു

ഓഗസ്റ്റ് 10 ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. കോവിഡിന് ശേഷം ഇന്ത്യന്‍ സിനിമാ വ്യവസായം കൂടുതൽ ഉണർവിലേക്ക് എത്തിയ ദിവസങ്ങളാണ് കടന്നുപോയത്. രജനീകാന്ത് ചിത്രം ജയിലറാണ് റെക്കോർഡ് കളക്ഷൻ നേടിയ ചിത്രം. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് 100 കോടിയിലധികമാണ് ചിത്രം നേടിയത്. ആദ്യ ദിനം തന്നെ 49 കോടിയും രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും യഥാക്രമം 25.75 കോടിയും 35 കോടിയും ചിത്രം കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ.

കണക്കുകൾ പ്രകാരം, നാലാം ദിവസം ജയിലർ ഇന്ത്യയിൽ നിന്ന് 33.25 കോടി രൂപയാണ് നേടിയത്. റിലീസ് ദിവസം തന്നെ 49 കോടിയിലധികം കളക്ഷൻ നേടിയ ജയിലർ, ആദ്യ ദിനം ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രവുമായി മാറി. നെൽസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് അന്താരാഷ്ട്ര തലത്തിലും വലി‌യ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും വലിയ ഓപ്പണറായി ജയിലർ മാറിയിരിക്കുകയാണ്. ലോകമെമ്പാടും കോടികളുടെ കളക്ഷൻ നേടുന്ന ചിത്രം, 1000 കോടി പിന്നിടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

'തലൈവർ കളത്തിൽ സൂപ്പർസ്റ്റാർ ഡാ'; വിക്രത്തിന്റെ ലൈഫ് ടൈം കളക്ഷനും മറികടന്ന് ജയിലർ
ജയിലര്‍ ഇംപാക്ട്: റീ റിലീസിനൊരുങ്ങി രജനികാന്ത്- മമ്മൂട്ടി ചിത്രം ദളപതി

രണ്ട് വർഷത്തിന് ശേഷമുളള രജനികാന്തിന്റെ ​ഗംഭീര തിരിച്ചുവരവാണ് നെൽസൺ, ജയിലറിലൂടെ ഒരുക്കിയത്. നെൽസൺ ദിലീപ്കുമാറുമായി രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ മലയാള താരങ്ങളായ മോഹൻലാലും വിനായകനും കന്നഡ സൂപ്പർ സ്റ്റാർ ശിവ രാജ്കുമാറും ഒന്നിച്ചതോടെ കൊലമാസ് എന്റർടെയ്നർ എന്നാണ് പ്രേക്ഷക വിലയിരുത്തൽ.

പടയപ്പയ്ക്ക് ശേഷം രമ്യ കൃഷ്ണനും രജനികാന്തും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ജയിലർ. തമന്ന, മോഹൻലാൽ, ശിവ രാജ്കുമാർ, വിനായകൻ, ജാക്കി ഷ്റോഫ്, സുനിൽ, യോഗി ബാബു എന്നിവരും ജയിലറിൽ അഭിനയിക്കുന്നുണ്ട്. മോഹൻലാലും രജനികാന്തും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ജയിലറിനുണ്ട്. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

logo
The Fourth
www.thefourthnews.in