ലോകമെമ്പാടും സ്റ്റൈൽ മന്നന്റെ വിളയാട്ടം; 300 കോടിയും പിന്നിട്ട് 'ജയിലർ' കുതിപ്പ് തുടരുന്നു

ലോകമെമ്പാടും സ്റ്റൈൽ മന്നന്റെ വിളയാട്ടം; 300 കോടിയും പിന്നിട്ട് 'ജയിലർ' കുതിപ്പ് തുടരുന്നു

ഓഗസ്റ്റ് 10 ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്

ബോക്സ് ഓഫീസിൽ തരം​ഗമായി സ്റ്റൈൽ മന്നന്റെ ജയിലർ. മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് 100 കോടിയിലധികമാണ് ചിത്രം നേടിയത്. ആദ്യ ദിനം തന്നെ 49 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും യഥാക്രമം 25.75 കോടിയും 35 കോടിയും ചിത്രം കളക്ഷൻ നേടിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇന്ത്യയിൽ നിന്നും ആകെ കളക്ഷൻ 109.10 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. പ്രവൃത്തി ദിനങ്ങളിൽ നിന്നുമാണ് ഈ കളക്ഷൻ നേടിയതെന്നും ശ്രദ്ധേയമാണ്.

ലോകമെമ്പാടും സ്റ്റൈൽ മന്നന്റെ വിളയാട്ടം; 300 കോടിയും പിന്നിട്ട് 'ജയിലർ' കുതിപ്പ് തുടരുന്നു
ജയിലർ മാസ് എന്റർടെയ്നർ മാത്രമല്ല; രജനീകാന്തിനൊപ്പം കണ്ട സിനിമയിലും സസ്പെൻസ്: മിർന അഭിമുഖം

ഓഗസ്റ്റ് 10 ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. പ്രാഥമിക കണക്കുകൾ പ്രകാരം, നാലാം ദിവസം ജയിലർ ഇന്ത്യയിൽ 33.25 കോടി രൂപ നേടി. റിലീസ് ദിവസം തന്നെ 49 കോടിയിലധികം കളക്ഷൻ നേടിയ ജയിലർ, ആദ്യ ദിനം ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രമായും മാറി. ചിത്രത്തിന്റെ കളക്ഷൻ വെള്ളിയാഴ്ച 25 കോടിയായി കുറഞ്ഞെങ്കിലും ശനിയാഴ്ച വീണ്ടും 34 കോടിയായി ഉയർന്നു. മൂന്ന് ദിവസം കൊണ്ട് 100 കോടിയിലധികം കളക്ഷൻ നേടുന്ന ആദ്യ തമിഴ് ചിത്രമായും ജയിലർ മാറി.

ലോകമെമ്പാടും സ്റ്റൈൽ മന്നന്റെ വിളയാട്ടം; 300 കോടിയും പിന്നിട്ട് 'ജയിലർ' കുതിപ്പ് തുടരുന്നു
മോഹൻലാൽ ജയിലറിൽ അഭിനയിച്ചത് കഥ പോലും കേൾക്കാതെ; കാരണം പറഞ്ഞ് സംവിധായകൻ നെൽസൺ ദിലീപ് കുമാർ

നെൽസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് അന്താരാഷ്ട്ര തലത്തിലും വലി‌യ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും വലിയ ഓപ്പണറായി ജയിലർ മാറിയിരിക്കുകയാണ്. വിദേശത്തു നിന്നും ചിത്രം ഇതുവരെ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം ഇതിനകം യുഎസിൽ 3 മില്യൺ ഡോളർ (32 കോടി) ആണ് നേടിയത്.

അതേസമയം, ലോകമെമ്പാടുമായി ചിത്രം ഇതുവരെ 300 കോടി പിന്നിട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ ഇക്കാര്യം സിനിമയുടെ അണിയറ പ്രവർത്തകർ ഔദ്യോ​ഗികമായി പുറത്തുവിട്ടില്ല. കേരളത്തില്‍ ഇന്നലെ ഏഴ് കോടിയാണ് ചിത്രം നേടിയത്. എന്നാൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ജയിലർ 1000 കോടി നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന്റെ കളക്ഷൻ കൂടി പുറത്തുവരുമ്പോഴായിരിക്കും ഇതിൽ കൂടുതൽ വ്യക്തത വരിക.

ലോകമെമ്പാടും സ്റ്റൈൽ മന്നന്റെ വിളയാട്ടം; 300 കോടിയും പിന്നിട്ട് 'ജയിലർ' കുതിപ്പ് തുടരുന്നു
പീറ്റർ ഹെയ്ന്റെ ജന്മദിനാഘോഷത്തിൽ മോഹൻലാൽ; വൃഷഭയിലെ ലുക്ക് വൈറൽ

രണ്ട് വർഷത്തിന് ശേഷമുളള രജനികാന്തിന്റെ ​ഗംഭീര തിരിച്ചുവരവാണ് നെൽസൺ ജയിലറിലൂടെ ഒരുക്കിയത് . നെൽസൺ ദിലീപ്കുമാറുമായി രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ മലയാള താരങ്ങളായ മോഹൻലാലും വിനായകനും കന്നഡ സൂപ്പർ സ്റ്റാർ ശിവ രാജ്കുമാറും ഒന്നിച്ചതോടെ കൊലമാസ് എന്റർടെയ്നർ എന്നാണ് പ്രേക്ഷക വിലയിരുത്തൽ

പടയപ്പയ്ക്ക് ശേഷം രമ്യ കൃഷ്ണനും രജനികാന്തും ഒരുമിക്കുന്ന ചിത്രമാണ് ജയിലർ. തമന്ന, മോഹൻലാൽ, ശിവ രാജ്കുമാർ, വിനായകൻ, ജാക്കി ഷ്റോഫ്, സുനിൽ, യോഗി ബാബു എന്നിവരും ജയിലറിൽ അഭിനയിക്കുന്നുണ്ട്. മോഹൻലാലും രജനികാന്തും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ജയിലറിനുണ്ട്. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

logo
The Fourth
www.thefourthnews.in