മോഹൻലാൽ ജയിലറിൽ അഭിനയിച്ചത് കഥ പോലും കേൾക്കാതെ; കാരണം പറഞ്ഞ് സംവിധായകൻ നെൽസൺ ദിലീപ് കുമാർ

മോഹൻലാൽ ജയിലറിൽ അഭിനയിച്ചത് കഥ പോലും കേൾക്കാതെ; കാരണം പറഞ്ഞ് സംവിധായകൻ നെൽസൺ ദിലീപ് കുമാർ

ചിത്രത്തിൽ അഭിനയിക്കാമെന്ന് മോഹൻലാൽ നേരിട്ട് വിളിച്ച് പറഞ്ഞതായും നെൽസൺ

രജനീകാന്തിന്റെ ജയിലറിൽ മോഹൻലാൽ അഭിനയിച്ചത് ചിത്രത്തിന്റെ കഥ പോലും കേൾക്കാതെയെന്ന് സംവിധായകൻ നെൽസൺ ദിലീപ് കുമാർ. ജയിലറിന്റെ ഓഡിയോ ലോഞ്ചിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്. ഇതിനുള്ള കാരണവും നെൽസൺ ദിലീപ് കുമാർ വ്യക്തമാക്കി

രജനികാന്തിനോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് മോഹൻലാൽ ജയിലറിൽ അഭിനയിച്ചത്. കഥ കേൾക്കുന്നതിന് മുൻപ് തന്നെ അഭിനയിക്കാമെന്ന് മോഹൻലാൽ നേരിട്ട് വിളിച്ച് പറഞ്ഞതായും നെൽസൺ പറഞ്ഞു. കഥ കേൾക്കാത്തതിനാൽ തന്നെ കഥ നല്ലതായത് കൊണ്ടോ ഇഷ്ടപ്പെട്ടതുകൊണ്ടോ അല്ല, രജനീ സാറിനോടുള്ള സ്നേഹം കൊണ്ട് മാത്രമാണെന്ന് ജയിലറിൽ മോഹൻലാൽ അഭിനയിക്കുന്നതെന്ന് വ്യക്തമായിരുന്നു. ആ അവസരം ദുരുപയോഗം ചെയ്യരുതെന്ന് നിർബന്ധമുള്ളതിനാൽ ലാൽ സാറിന് വേണ്ടതെല്ലാം ജയിലറിലുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് വിശ്വാസമെന്നും നെല്‍സണ്‍ പറയുന്നു

മോഹൻലാൽ ജയിലറിൽ അഭിനയിച്ചത് കഥ പോലും കേൾക്കാതെ; കാരണം പറഞ്ഞ് സംവിധായകൻ നെൽസൺ ദിലീപ് കുമാർ
മദ്യപിച്ചതാണ് ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്; സൂപ്പർസ്റ്റാർ എന്ന വാക്ക് നീക്കാൻ പറഞ്ഞതിന് കാരണമുണ്ട്: രജനീകാന്ത്

മഹാ നടനാണ് മോഹൻലാൽ എന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം. എന്നാൽ ചെന്നൈയിൽ നടന്ന ഓഡിയോ ലോഞ്ചിൽ മോഹൻലാലിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല

ബീസ്റ്റിന് ശേഷം നെൽസൽ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ ഓഗസ്റ്റ് 10ന് തീയേറ്ററുകളില്‍ എത്തും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിൽ തമന്നയാണ് നായിക. ചിത്രത്തിലെ മൂന്ന് ലിറിക്കൽ ഗാനങ്ങൾ ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്

logo
The Fourth
www.thefourthnews.in