പീറ്റർ ഹെയ്ന്റെ ജന്മദിനാഘോഷത്തിൽ മോഹൻലാൽ; വൃഷഭയിലെ  ലുക്ക് വൈറൽ

പീറ്റർ ഹെയ്ന്റെ ജന്മദിനാഘോഷത്തിൽ മോഹൻലാൽ; വൃഷഭയിലെ ലുക്ക് വൈറൽ

ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ന്റെ ജന്മദിനം ആഘോഷിച്ച് ടീം വൃഷഭ

ജയിലറിലെ മാത്യുവിന് പിന്നാലെ വൃഷഭയിലെ മോഹൻലാൽ ലുക്കും വൈറൽ.  നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിനായി താടിയും മുടിയും നീട്ടി വളർത്തിയ ലുക്കിലാണ് താരം. 'വൃഷഭ' യുടെ ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ന്റെ ജന്മദിനാഘോഷത്തിന്റെ വീഡിയോയിൽ നിന്നാണ് മോഹൻലാലിന്റെ ലുക്ക് പുറത്തായത്

പീറ്റർ ഹെയ്ന്റെ ജന്മദിനാഘോഷത്തിൽ മോഹൻലാൽ; വൃഷഭയിലെ  ലുക്ക് വൈറൽ
കാലി കാർട്ടൽ മോഡലിൽ ഡോൺ മാത്യു ; ജയിലറിൽ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തതെങ്ങനെയെന്ന് പറഞ്ഞ് ജിഷാദ് ഷംസുദ്ദീൻ

അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് വൃഷഭ പറയുന്നത്. റോഷന്‍ മെകയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി എത്തുന്നത്. ഷനായ കപൂര്‍, സഹ്‌റ ഖാന്‍, സിമ്രാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മേക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബോളിവുഡ് താരം സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂറിന്റെ തെന്നിന്ത്യയിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്

കഴിഞ്ഞ മാസം 22 നാണ് വൃഷഭയുടെ ചിത്രീകരണം ആരംഭിച്ചത്. മലയാളം-തെലുങ്ക് ഭാഷകളിലൊരുക്കുന്ന ചിത്രം കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബോളിവുഡിലെ പ്രമുഖ നിർമാതാവ് ഏക്താ കപൂര്‍ ആണ് ചിത്രത്തിന്റെ നിർമാണം. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ചേർന്ന് ബാലാജി ടെലിഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.

logo
The Fourth
www.thefourthnews.in