തീയേറ്ററിൽ 25 ദിവസം തികച്ച് ജയിലർ; സന്തോഷത്തിൽ പങ്ക് ചേർന്ന് ആരാധകർ

തീയേറ്ററിൽ 25 ദിവസം തികച്ച് ജയിലർ; സന്തോഷത്തിൽ പങ്ക് ചേർന്ന് ആരാധകർ

ചെന്നൈയിൽ ആരാധകർക്കായി പ്രത്യേക പ്രദർശനം

തീയേറ്ററുകളെ പൂരപറമ്പാക്കി രജനികാന്ത് ചിത്രം ജയിലർ പ്രദർശനം തുടരുന്നു. ഒടിടിയിൽ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തീയേറ്ററിൽ 25 ദിവസം തികച്ചിരിക്കുകയാണ് ജയിലർ. പടക്കങ്ങൾ പൊട്ടിച്ചും ബാനറുകൾ വച്ചും ജയിലറിന്റെ 25-ാം ദിവസം ആഘോഷമാക്കുകയാണ് ആരാധകർ.

ചെന്നൈയിലെ തീയേറ്ററുകൾ ആരാധകർക്ക് വേണ്ടി മാത്രമായി ജയിലറിന്റെ പ്രത്യേക ഷോകളും ഏർപ്പെടുത്തി

തീയേറ്ററിൽ 25 ദിവസം തികച്ച് ജയിലർ; സന്തോഷത്തിൽ പങ്ക് ചേർന്ന് ആരാധകർ
മുത്തയ്യ മുരളീധരന്റെ ബയോപിക് വരുന്നു; ട്രെയിലർ സച്ചിൻ തെണ്ടുൽക്കർ റിലീസ് ചെയ്യും

ഓ​ഗസ്റ്റ് 10ന് തീയേറ്ററിൽ എത്തിയ തമിഴ് ചിത്രം തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്തിരുന്നു. രാജ്യത്തിന് അകത്തും പുറത്തുമായി അറുനൂറ് കോടിയിലേറെ രൂപയാണ് ചിത്രം നേടിയത്.

ജയിലറിന്റെ വമ്പൻ വിജയത്തോടെ ഇന്ത്യൻ ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന താരമായി രജനീകാന്ത് മാറിയിരിക്കുകയാണ്. സെപ്റ്റംബർ 7നാണ് ചിത്രം ഒടിടി റിലീസിന് എത്തുക. 100 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം ജയിലറിന്റെ അവകാശം നേടിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തീയേറ്ററിൽ 25 ദിവസം തികച്ച് ജയിലർ; സന്തോഷത്തിൽ പങ്ക് ചേർന്ന് ആരാധകർ
ജവാൻ എത്താൻ മൂന്ന് നാൾ മാത്രം, ആദ്യ ഷോ രാവിലെ 6 ന്; പ്രീ ബുക്കിങ്ങിൽ വിറ്റുപോയത് 5 ലക്ഷത്തിലധികം ടിക്കറ്റുകൾ
logo
The Fourth
www.thefourthnews.in