ഒടിടിയിലും തലൈവർ താൻ കിങ്; ജയിലറിന് ആമസോൺ പ്രൈം നൽകിയത് റെക്കോർഡ് തുക

ഒടിടിയിലും തലൈവർ താൻ കിങ്; ജയിലറിന് ആമസോൺ പ്രൈം നൽകിയത് റെക്കോർഡ് തുക

ജയിലർ സെപ്റ്റംബർ 7 ന് ആമസോൺ പ്രൈമിലെത്തും

രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ജയിലറിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്. 100 കോടി രൂപയ്ക്കാണ് പ്രൈം ജയിലറിന്റെ അവകാശം നേടിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒടിടിയിലും തലൈവർ താൻ കിങ്; ജയിലറിന് ആമസോൺ പ്രൈം നൽകിയത് റെക്കോർഡ് തുക
ബോക്സ് ഓഫീസിൽ തരംഗമാകാൻ ജവാനെത്തുന്നു; കുതിപ്പ് അവസാനിപ്പിച്ച് ജയിലർ; 500 കോടി ക്ലബിൽ ഇടം പിടിക്കാൻ ഒരുങ്ങി ഗദർ 2

സണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ 240 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ഓഗസ്റ്റ് 10നാണ് തീയേറ്ററുകളില്‍ എത്തിയത്. ആദ്യവാരം തന്നെ ചിത്രം നാനൂറ് കോടി ക്ലബിലെത്തിയിരുന്നു. നാലാഴ്ച പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ 620 കോടിയിലേറെയാണ് ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള കളക്ഷന്‍.

ചിത്രം സെപ്റ്റംബർ 7 ന് ആമസോൺ പ്രൈമിൽ എത്താനിരിക്കെയാണ് ഇപ്പോൾ ഒടിടി അവകാശവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും വരുന്നത്.

ഒടിടിയിലും തലൈവർ താൻ കിങ്; ജയിലറിന് ആമസോൺ പ്രൈം നൽകിയത് റെക്കോർഡ് തുക
മാസ് ആൻഡ് ക്ലാസ് ലുക്കിൽ മോഹൻലാൽ; 'നേരറിയാന്‍' വക്കീല്‍ വേഷത്തില്‍?

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത 'ജയിലർ' 2023 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. മോഹൻലാൽ രജനീകാന്തിനൊപ്പം ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിത്. രജനിയുടെ 169-ാം ചിത്രമാണ് 'ജയിലർ'. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. തമന്ന, രമ്യ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്‌റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

logo
The Fourth
www.thefourthnews.in