റെക്കോർഡ് തിളക്കത്തില്‍ ജവാന്‍; കളക്ഷന്‍ 800 കോടിക്കരികെ, നേട്ടം പത്താനേയും മറികടന്ന്

റെക്കോർഡ് തിളക്കത്തില്‍ ജവാന്‍; കളക്ഷന്‍ 800 കോടിക്കരികെ, നേട്ടം പത്താനേയും മറികടന്ന്

ഏറ്റവും വേഗത്തില്‍ റെക്കോർഡ് കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമെന്ന റെക്കോർഡാണ് ജവാൻ സ്വന്തമാക്കിയത്

കളക്ഷൻ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ച് വമ്പൻ വിജയമായി പ്രദർശനം തുടരുകയാണ് ഷാരൂഖ് ഖാന്റെ ജവാൻ. ചിത്രം റിലീസ് ചെയ്ത ദിവസം മുതൽ ബോക്സോഫീസ് റെക്കോർഡുകൾ ഓരോന്നായി തകർക്കുകയാണ്. ആഗോള ബോക്സോഫിസില്‍ നിന്നും പത്ത് ദിവസം കൊണ്ട് 797.5 കോടി രൂപയാണ് ചിത്രം നേടിയത്.

റെക്കോർഡ് തിളക്കത്തില്‍ ജവാന്‍; കളക്ഷന്‍ 800 കോടിക്കരികെ, നേട്ടം പത്താനേയും മറികടന്ന്
'ജവാന്‍' വന്നു, കണ്ടു, കീഴടക്കി; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍

ഷാരൂഖ് ഖാൻ തന്നെ നായകവേഷത്തിലെത്തിയ പത്താനെയും മറികടന്നാണ് പത്താം ദിവസം ജവാന്റെ ഈ നേട്ടം. ഇതോടെ ഏറ്റവും വേഗത്തില്‍ റെക്കോർഡ് കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമെന്ന റെക്കോർഡാണ് ജവാൻ സ്വന്തമാക്കിയത്.

ആദ്യം ദിവസം 129 കോടിയാണ് ജവാന്റെ നേട്ടം. ചിത്രത്തിന്റെ നിർമാതാക്കളായ റെഡ് ചില്ലീസ് എന്റർടെയ്മെന്റ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. വരും ദിവസങ്ങളില്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ 1000 കടക്കുമെന്നാണ് റെഡ് ചില്ലീസ് എന്റർടെയ്മെന്റിന്റെ വിലയിരുത്തല്‍.

ശനിയാഴ്ഛ ജവാന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ ഏകദേശം 31.50 കോടി രൂപയായിരുന്നുവെന്ന് വ്യവസായ ട്രാക്കർ സാക്നിൽക് റിപ്പോർട്ട് ചെയ്തു. ഹിന്ദി ചലച്ചിത്ര വിപണിയില്‍ നിന്നും ജവാന് 37.29% രൂപയുടെ നേട്ടമാണ് കൈവരിക്കാനായത്. തമിഴ്,തെലുങ്ക് എന്നീ ഭാഷകളില്‍ നിന്ന് യഥാക്രമം 33.51%, 29.40% എന്നിങ്ങനെയും നേടി.

logo
The Fourth
www.thefourthnews.in