'ജവാന്‍' വന്നു, കണ്ടു, കീഴടക്കി; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍

'ജവാന്‍' വന്നു, കണ്ടു, കീഴടക്കി; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍

ജവാന്റെ ആദ്യ ദിന കളക്ഷന്‍ ഷാരൂഖ് ഖാന്റെ 2023 ലെ ഹിറ്റ് ചിത്രം പത്താനെ മറികടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

ബോളിവുഡിലെ ഏറ്റവും വലിയ ഓപ്പണര്‍ ഹിറ്റായി ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍. ആദ്യ ദിനം തന്നെ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കി ബോക്‌സോഫീസ് ഹിറ്റായിരിക്കുകയാണ് ചിത്രം. അറ്റ്ലി-ഷാരൂഖ് ചിത്രം ആദ്യ ദിനത്തില്‍ നേടിയത് 65.50 കോടിയാണ്.

'ജവാന്‍' വന്നു, കണ്ടു, കീഴടക്കി; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍
ആക്ഷൻ ഹീറോ ബിജു 2 വീണ്ടുമെത്തുന്നു; പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു

ജവാന്റെ ആദ്യ ദിന കളക്ഷന്‍ ഷാരൂഖ് ഖാന്റെ 2023 ലെ ഹിറ്റ് ചിത്രം പത്താനെ മറികടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്താനെക്കാളും 19.09 ശതമാനം അധികം ഓപ്പണിങ് കളക്ഷനാണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ കെജിഎഫ് ഹിന്ദി, ആമിര്‍ ഖാന്റെ വാര്‍ എന്നീ ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷനെ മറികടന്നുവെന്നാണ് റിപ്പോർട്ടുകള്‍. പത്താന്‍ ആദ്യ ദിന കളക്ഷന്‍ 55 കോടിയായിരുന്നു. KGF ന്റെ ഹിന്ദി പതിപ്പ് 53.95 കോടിയാണ് ആദ്യ ദിനം നേടിയത്. 'വാര്‍' ആദ്യ ദിവസം 51.60 കോടിയും തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ 50.75 കോടിയുമാണ് നേടിയിരുന്നത്.

വിദേശത്ത് നിന്ന് 40 കോടിയും ഇന്ത്യയില്‍ നിന്ന് 60 കോടിയും ആദ്യ ദിവസം തന്നെ ജവാന് നേടാന്‍ സാധിക്കുമെന്ന് സിനിമാ നിര്‍മ്മാതാവും ട്രേഡ് എക്സ്പേര്‍ട്ടുമായ ഗിരീഷ് ജോഹര്‍ നേരത്തെ പറഞ്ഞിരുന്നു.

'ജവാന്‍' വന്നു, കണ്ടു, കീഴടക്കി; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍
'മനുഷ്യര് മാത്രമല്ലല്ലോ, പോലീസുകാര്‍ കൂടിയല്ലേ'; മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനമായി കണ്ണൂർ സ്ക്വാഡ് ട്രെയിലർ

300 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ലോകമെമ്പാടും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ 4500 ഓളം തീയേറ്ററുകളിലാണ് റിലീസ് ചെയ്തത്. സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ഹിന്ദി ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഭാര്യ ഗൗരി ഖാനാണ് ജവാന്‍ നിര്‍മിക്കുന്നത്. പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് താരങ്ങള്‍. അതിഥി വേഷത്തില്‍ ദീപിക പദുക്കോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അനിരുദ്ധാണ് സംഗീതം.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in