ഷാരൂഖ് ചിത്രം ജവാൻ റിലീസ് വൈകും; പുതിയ തീയതി ഉടൻ പ്രഖ്യാപിച്ചേക്കും

ഷാരൂഖ് ചിത്രം ജവാൻ റിലീസ് വൈകും; പുതിയ തീയതി ഉടൻ പ്രഖ്യാപിച്ചേക്കും

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാൻ വൈകുമെന്ന് സൂചന

പഠാന് ശേഷം ഷാരൂഖ് നായകനായ ജവാന്റെ റിലീസ് വൈകിയേക്കും. ചിത്രം ജൂൺ 2 ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും വൈകുന്ന സാഹചര്യത്തിൽ റിലീസ് വൈകുമെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.

ഷാരൂഖ് ചിത്രം ജവാൻ റിലീസ് വൈകും; പുതിയ തീയതി ഉടൻ പ്രഖ്യാപിച്ചേക്കും
'ആരോപണം സർക്കാരിനെ തകർക്കാൻ' ; ബ്രഹ്മപുരം മാലിന്യപ്രശ്നത്തിൽ സർക്കാരിനെ പരിഹസിച്ച് ആഷിഖ് അബു

ചിത്രം ഒക്ടോബറിൽ മാത്രമേ തീയേറ്ററിലെത്താൻ സാധ്യതയുള്ളെന്നും ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക, വിജയ് സേതുപതി വില്ലനാകുന്ന ചിത്രത്തിൽ വിജയ് കാമിയോ റോളിലുണ്ടെന്ന സൂചനയും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു

ഷാരൂഖ് ചിത്രം ജവാൻ റിലീസ് വൈകും; പുതിയ തീയതി ഉടൻ പ്രഖ്യാപിച്ചേക്കും
തുറമുഖം; ഈ സിനിമയുടെ രാഷ്ട്രീയവും അതുതന്നെയാണ്

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാരൂഖ് തന്നെയാണ് ചിത്രത്തിന്റെ നിർമാണം. അനിരുദ്ധാണ് സംഗീതം . ഹിന്ദിക്ക് പുറമെ തമിഴ് , തെലുഗു , കന്നഡ , മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും

logo
The Fourth
www.thefourthnews.in