അന്ന് 'എസ്ര', ഇന്ന് 'ഗ്ർർർ'; ജയ് കെയുടെ പുതിയ പടം ഒരുങ്ങുന്നു, നായകരായി ചാക്കോച്ചനും സുരാജും

അന്ന് 'എസ്ര', ഇന്ന് 'ഗ്ർർർ'; ജയ് കെയുടെ പുതിയ പടം ഒരുങ്ങുന്നു, നായകരായി ചാക്കോച്ചനും സുരാജും

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ 'എസ്ര'യ്ക്ക് ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗ്ർർർ...'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ ഉപയോഗിച്ച് തയാറാക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ മറ്റ് അഭിനേതാക്കൾ ആരാണെന്നുള്ളത് പ്രഖ്യാപിച്ചിട്ടില്ല.

അന്ന് 'എസ്ര', ഇന്ന് 'ഗ്ർർർ'; ജയ് കെയുടെ പുതിയ പടം ഒരുങ്ങുന്നു, നായകരായി ചാക്കോച്ചനും സുരാജും
ഷാരൂഖ് ഖാൻ, മോഹൻലാൽ, രജിനികാന്ത്, വടിവേലു...; തിരിച്ചുവരവുകളുടെ 2023

സംവിധായകൻ ജയ് കെയും പ്രവീൺ എസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ എന്നതും 'ഗ്ർർർ ...'-ന്റെ പ്രത്യേകതയാണ്. ജയേഷ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മിഥുൻ എബ്രഹാം, ദിനേഷ് എസ് ദേവൻ, സനു കിളിമാനൂർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോൾ: ഷബീർ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, വിഎഫ്എക്‌സ് : എഗ് വൈറ്റ് വിഎഫ്എക്‌സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്

അധിക ഡയലോഗുകൾ: ആർജെ മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആൽവിൻ ഹെൻറി, മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാർട്ടിസ്റ്റ്, പിആർഒ:ആതിര ദിൽജിത്ത്, ഡിജിറ്റൽമാർക്കറ്റിങ്ങ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സ്

logo
The Fourth
www.thefourthnews.in