പരാജയത്തിന് പിന്നാലെ 
ജയം രവിയുടെ അഗിലൻ ഒടിടിയിലേക്ക് ; തീയതി പ്രഖ്യാപിച്ചു

പരാജയത്തിന് പിന്നാലെ ജയം രവിയുടെ അഗിലൻ ഒടിടിയിലേക്ക് ; തീയതി പ്രഖ്യാപിച്ചു

മാർച്ച് പത്തിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്

കല്യാണ കൃഷ്ണൻ സംവിധാനം ചെയ്ത ജയം രവി ചിത്രം അഗിലൻ ഒടിടിയിലേക്ക്. ചിത്രം തീയേറ്ററിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് അണിയറ പ്രവർത്തകർ ഒടിടി റിലീസ് പ്രഖ്യാപിച്ചത് . മാർച്ച് 31 ന് ചിത്രം സീ ഫൈവിൽ സ്ട്രീമിങ് ആരംഭിക്കും

പരാജയത്തിന് പിന്നാലെ 
ജയം രവിയുടെ അഗിലൻ ഒടിടിയിലേക്ക് ; തീയതി പ്രഖ്യാപിച്ചു
നയന്‍താരയുടെ 75ാം ചിത്രം; ജയ്, സത്യരാജ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍

അധോലോക നായകനായാണ് ജയം രവി അഗിലനിലെത്തിയത്. പ്രിയ ഭവാനി ശങ്കർ, തന്യ ഹരീഷ് പേരടി , തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . അഗിലനിലെ ദ്രോഗം എന്ന ഗാനവും ഇതിനിടെ പുറത്ത് വന്നു

പരാജയത്തിന് പിന്നാലെ 
ജയം രവിയുടെ അഗിലൻ ഒടിടിയിലേക്ക് ; തീയതി പ്രഖ്യാപിച്ചു
പാട്ടിലെ ഇലക്ട്രോണിക് യുഗത്തിന് 37 വയസ്

സാം സി എസ് ആണ് സംഗീതം, സാം , ശിവം എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേകിന്റേതാണ് വരികൾ .

പൊന്നിയിൻ സെൽവൻ ടു ആണ് ജയം രവിയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രം . നയൻതാര നായികയാകുന്ന ഇരൈവൻ , കീർത്തി സുരേഷ് നായികയാകുന്ന സൈറൺ എന്നിവയാണ് മറ്റ് ചിത്രങ്ങൾ .

logo
The Fourth
www.thefourthnews.in