കുഞ്ചാക്കോ ബോബനും മഞ്ജുവാര്യർക്കും ജെ സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്‌കാരം; മഹേഷ് നാരായണൻ മികച്ച സംവിധായകൻ

കുഞ്ചാക്കോ ബോബനും മഞ്ജുവാര്യർക്കും ജെ സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്‌കാരം; മഹേഷ് നാരായണൻ മികച്ച സംവിധായകൻ

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' ആണ് മികച്ച ചിത്രം

14-ാമത് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' ആണ് മികച്ച ചിത്രം. അനിൽ ദേവ് സംവിധാനം ചെയ്ത 'ഉറ്റവർ' ആണ് മികച്ച രണ്ടാമത്തെ ചിത്രം.

കുഞ്ചാക്കോ ബോബനും മഞ്ജുവാര്യർക്കും ജെ സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്‌കാരം; മഹേഷ് നാരായണൻ മികച്ച സംവിധായകൻ
'കാതൽ' ഐ എഫ് എഫ് കെയിലേക്ക്; 'ഫാമിലി'യും 'തടവ്' ഉം അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ

കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും മികച്ച നടി നടന്മാരായും തെരഞ്ഞെടുക്കപ്പെട്ടു. 'ന്നാ താൻ കേസ് കൊട്', 'അറിയിപ്പ്' എന്നീ ചിത്രങ്ങളിലൂടെയാണ് കുഞ്ചാക്കോ ബോബൻ മികച്ച നടനായത്.

കുഞ്ചാക്കോ ബോബനും മഞ്ജുവാര്യർക്കും ജെ സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്‌കാരം; മഹേഷ് നാരായണൻ മികച്ച സംവിധായകൻ
'എന്റെ 'എമ്പുരാന്' പിറന്നാൾ ആശംസകൾ'; പൃഥ്വിരാജിന് ആശംസകൾ നേർന്ന്, വീഡിയോ പങ്കുവച്ച്‌ മോഹൻലാലും സംഘവും

'ആയിഷ', 'വെള്ളരിപട്ടണം' എന്നീ ചിത്രങ്ങളാണ് മഞ്ജു വാര്യരെ പുരസ്‌ക്കാരത്തിന് അർഹയാക്കിയത്.

'അറിയിപ്പ്' സിനിമ സംവിധാനം ചെയ്ത മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ.

logo
The Fourth
www.thefourthnews.in