'ഇത്തിരി നേരം'; ജിയോ ബേബി അവതരിപ്പിക്കുന്ന പ്രശാന്ത് വിജയ് - റോഷൻ മാത്യൂ ചിത്രം അണിയറയിൽ

'ഇത്തിരി നേരം'; ജിയോ ബേബി അവതരിപ്പിക്കുന്ന പ്രശാന്ത് വിജയ് - റോഷൻ മാത്യൂ ചിത്രം അണിയറയിൽ

സറിൻ ശിഹാബ്, നന്ദു, ആനന്ദ് മന്മധൻ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളിൽ

പ്രശാന്ത് വിജയിയുടെ സംവിധാനത്തിൽ റോഷൻ മാത്യു പ്രധാന വേഷത്തിലെത്തുന്ന 'ഇത്തിരി നേരം' ഒരുങ്ങുന്നു. 'പുരുഷ പ്രേത'ത്തിന് ശേഷം ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പോസ്റ്റർ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആന്റണി വർഗീസ് പെപ്പെ, നിമിഷ സജയൻ എന്നീ താരങ്ങൾ ചേർന്ന് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പുറത്ത് വിട്ടത്. 'ഇത്തിരി നേരം' (A LITTLE WHILE ) എന്ന പേരിൽ എത്തുന്ന ചിത്രത്തിൽ സറിൻ ശിഹാബ്, നന്ദു, ആനന്ദ് മന്മധൻ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളിൽ.

ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ എന്നിവരും ചിത്രത്തിലെ മാറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുരുഷ പ്രേതത്തിന് ശേഷം മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇതേ നിർമ്മാണ കൂട്ടുകെട്ടിൽ എത്തിയ ‘കാതല്‍ എന്‍പത് പൊതുവുടമൈ’ എന്ന തമിഴ് ചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇടം നേടിയിരുന്നു.

'ഇത്തിരി നേരം'; ജിയോ ബേബി അവതരിപ്പിക്കുന്ന പ്രശാന്ത് വിജയ് - റോഷൻ മാത്യൂ ചിത്രം അണിയറയിൽ
കാത്തിരിപ്പിന് അവസാനം; ചിയാന്റെ 'തങ്കലാൻ' റിലീസ് തിയതി പ്രഖ്യാപിച്ചു

വൈശാഖ് ശക്തി തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം രാകേഷ് ധരൻ ആണ്. ഫ്രാൻസിസ് ലൂയിസ് എഡിറ്റിങ്ങും ബേസിൽ സി. ജെ. സം​ഗീത സംവിധാനവും നിർവ്വഹിക്കുന്നു. സൗണ്ട് ഡിസൈൻ: സന്ദീപ് കുരിശ്ശേരി. മേക്കപ്പ്: രതീഷ് പുൽപള്ളി. വസ്ത്രാലങ്കാരം: ഫെമിന ജബ്ബാർ.

logo
The Fourth
www.thefourthnews.in