ജി​ഗർതണ്ട ഡബിള്‍ എക്സ്    പ്രേക്ഷകർക്ക് ആവേശകരമായ അനുഭവമാകും: കാർത്തിക് സുബ്ബരാജ്

ജി​ഗർതണ്ട ഡബിള്‍ എക്സ് പ്രേക്ഷകർക്ക് ആവേശകരമായ അനുഭവമാകും: കാർത്തിക് സുബ്ബരാജ്

എസ് ജെ സൂര്യയും രാഘവ ലോറൻസും പ്രധാന വേഷത്തിലെത്തുന്ന ​ഗ്യാങ്സ്റ്റർ ചിത്രമാണ് ജി​ഗർതണ്ട ഡബിൾ എക്സ്

സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ജിഗർതണ്ടയുടെ രണ്ടാംഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആവേശം വെറുതെയാകില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന ജിഗർതണ്ട ഡബിൾ എക്സിന്റെ ടീസർ. ചിത്രം പ്രേക്ഷകർക്ക് ആവേശകരമായ അനുഭവമാകുമെന്ന ആത്മവിശ്വാസം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ജിഗർതണ്ട ഡബിൾ എക്സ് ചിത്രീകരണം ക്രിയാത്മകമായി സംതൃപ്തിപ്പെടുത്തിയെന്നും സംവിധായകൻ പറയുന്നു.

''സിനിമ ഞങ്ങൾക്കെല്ലാം ക്രിയാത്മകമായ സംതൃപ്തി നൽകുന്ന അനുഭവമായിരുന്നു. വളരെ ആവേശകരമായ അനുഭവം പ്രേക്ഷകന് നൽകാന്‍ കഴിയുമെന്ന് ഉറപ്പുണ്ട് '' - സംവിധായകൻ പറഞ്ഞു.

ജി​ഗർതണ്ട ഡബിള്‍ എക്സ്    പ്രേക്ഷകർക്ക് ആവേശകരമായ അനുഭവമാകും: കാർത്തിക് സുബ്ബരാജ്
ദളപതിക്കൊപ്പം സിനിമ ചെയ്യണം; ആഗ്രഹം തുറന്ന് പറഞ്ഞ് കാർത്തിക് സുബ്ബരാജ്

എസ് ജെ സൂര്യയും രാഘവ ലോറൻസും പ്രധാന വേഷത്തിലെത്തുന്ന ​ഗ്യാങ്സ്റ്റർ ചിത്രമാണ് ജി​ഗർതണ്ട ഡബിൾ എക്സ്. നിമിഷ സജയനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മലയാളത്തിൽനിന്ന് ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്നു. തിങ്കളാഴ്ചയാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിത്. ധനുഷ്, മഹേഷ് ബാബു , ദുൽഖർ സൽമാൻ എന്നീ താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയായായിരുന്നു ടീസർ റിലീസ്.

തമിഴ്നാട്, കേരളം എന്നിവിടങ്ങളിലായിരുന്നു ജിഗർതണ്ട ഡബിൾ എക്സ് ചിത്രീകരണം . സ്റ്റോൺ ബെഞ്ച് ഫിലീംസിന്റെയും ഫൈവ് സ്റ്റാർ ക്രിയേഷൻസിന്റേയും ബാനറുകളിൽ കാർത്തികേയൻ സന്താനവും എസ് കതിരേശനം ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രം ദീപാവലിക്ക് തീയറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. തമിഴിന് പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഡബ്ബ് ചെയ്തും ചിത്രമെത്തും.

2014ലാണ് ജിഗര്‍തണ്ട റിലീസിനെത്തിയത്. സിദ്ധാര്‍ഥ് , ബോബി സിംഹ, ലക്ഷ്മി, മേനോന്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വലിയ ജനശ്രദ്ധ നേടിയ ചിത്രം തെലുങ്ക് ഹിന്ദി, ഭാഷകളിലേക്ക് യഥാക്രമം വരുണ്‍ തേജ് അക്ഷയ് കുമാര്‍ എന്നിവരെ നായകന്‍മാരാക്കി റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in