'കഥാപാത്രങ്ങളിൽ എന്റെ ടെംപ്ലേറ്റ് മാറ്റിയത് ജോജി'; ബേസിൽ ജോസഫ്

ദിലീഷ് പോത്തൻ ചിത്രം ജോജിക്ക് ശേഷമാണ് നടനെന്ന നിലയിൽ അം​ഗീകരിക്കപ്പെട്ടു തുടങ്ങിയതെന്ന് ബേസിൽ ജോസഫ്

ദിലീഷ് പോത്തൻ ചിത്രം ജോജിക്ക് ശേഷമാണ് നടനെന്ന നിലയിൽ അം​ഗീകരിക്കപ്പെട്ടു തുടങ്ങിയതെന്ന് ബേസിൽ ജോസഫ്. അതുവരെ ചെയ്തുകൊണ്ടിരുന്ന ടെംപ്ലേറ്റ് വേഷങ്ങളിൽ നിന്ന് പുറത്തുക്കാൻ സഹായമായ കഥാപാത്രമാണ് ജോജിയിലേത്. തമാശക്ക് വേണ്ടി മാത്രമല്ലാതെ വൈകാരിക കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് സ്വയം തോന്നിയതും കഠിന കഠോരത്തിലേതുപോലുളള വ്യത്യസ്ഥങ്ങളായ വേഷങ്ങൾ തന്നെ തേടി വന്നപ്പോഴാണെന്ന് ബേസിൽ ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'നല്ല സിനിമകളും വേഷങ്ങളും നമ്മുടെ ഭാ​ഗത്തുനിന്ന് ഉണ്ടാകുമ്പോഴാണ് നല്ല റോളുകൾക്ക് വേണ്ടി നമ്മളെ സമീപിക്കാൻ സംവിധായകർ തയ്യാറാവുന്നത്. ജോജിക്ക് ശേഷമാണ് ഞാൻ അതുവരെ ചെയ്തുകൊണ്ടിരുന്ന ടെംപ്ലേറ്റ് കഥാപാത്രങ്ങളിൽ നിന്ന് മാറിയുളള വേഷങ്ങൾ എനിക്ക് ലഭിക്കാൻ തുടങ്ങിയത്. അപ്പോഴാണ് എനിക്കിതൊക്കെ സാധിക്കുമെന്ന് ഞാൻ സ്വയം തിരിച്ചറിയുന്നതും. ശേഷം അത്തരം കഥാപാത്രങ്ങൾ വരാനും ആകാംക്ഷയോടെ സ്വീകരിക്കാനും തുടങ്ങി. എന്നിൽ ഇതുവരെ കാണാത്ത മറ്റൊരാളെ കാണാൻ ചിലരെങ്കിലും ശ്രമിക്കുന്നുണ്ടെന്ന് മനസിലാകുന്നത് വലിയ സന്തോഷമാണ്. കഠിന കഠോരത്തിലെ എന്നെ മുന്നെ ഒരിക്കലും ആരും എവിടെയും കണ്ടിട്ടില്ല. എന്നെ വിശ്വസിച്ച് ആ വേഷം തന്നവരെ ഞാൻ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ട് നന്നാക്കാൻ പരമാവധി ശ്രമിച്ചു'. ബേസിൽ പറയുന്നു.

ജോജിക്ക് ശേഷമാണ് ഞാൻ അതുവരെ ചെയ്തുകൊണ്ടിരുന്ന ടെംപ്ലേറ്റ് കഥാപാത്രങ്ങളിൽ നിന്ന് മാറിയുളള വേഷങ്ങൾ എനിക്ക് ലഭിക്കാൻ തുടങ്ങിയത്. അപ്പോഴാണ് എനിക്കിതൊക്കെ സാധിക്കുമെന്ന് ഞാൻ സ്വയം തിരിച്ചറിയുന്നതും.
ബേസിൽ ജോസഫ്
'കഥാപാത്രങ്ങളിൽ എന്റെ ടെംപ്ലേറ്റ് മാറ്റിയത് ജോജി'; ബേസിൽ ജോസഫ്
'ഫാത്തിമയെ കണ്ടു, അച്ഛൻ എന്റെ ഫാനായി'; കല്യാണി പ്രിയദർശൻ

ജാൻ എ മൻ സിനിമയിലെ ജോയ്മോനും പാൽതു ജാൻവറിലെ പ്രസൂണും ജയ ജയ ഹേയിലെ രാജേഷും ജോജിക്ക് ശേഷം ബേസിലിന് ലഭിച്ച മികച്ച വേഷങ്ങളായിരുന്നു. പിന്നാലെയാണ് ബേസിൽ പ്രധാന വേഷത്തിലെത്തുന്ന ഫാലിമിയും റിലീസിന് തയ്യാറെടുക്കുന്നത്. ഫാലിമിയിലേത് ജയ ജയ ഹേക്ക് ഒരുപാട് മുമ്പേ തന്നെ തേടി വന്ന വേഷമായിരുന്നു. ജയ ഹേയിലെ രാജേഷുമായി ചില സാമ്യതകൾ ഉണ്ടെങ്കിലും അത്രയ്ക്ക് വൃത്തികെട്ടവനോ ടോക്സിക്കോ അല്ല ഫാലിമിയിലെ തന്റെ കഥാപാത്രമെന്നും ബേസിൽ കൂട്ടിച്ചേർത്തു.

'ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത മൊഴിമാറ്റ സീരിയലുകൾക്ക് ഡബ്ബ് ചെയ്യേണ്ടി വരുന്ന നിസ്സഹായനായ ഒരു വ്യക്തിയാണ് ഫാലിമിയിലെ എന്റെ കഥാപാത്രം. അയാളുടെ അവസ്ഥ സീരിയസ് ആണെങ്കിലും കാണുന്നവർക്ക് ചിരി വരും. ജ​ഗദീഷേട്ടനും മഞ്ജു ചേച്ചിയുമാണ് അച്ഛൻ അമ്മ റോളുകളിൽ. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പരമ്പരയിൽ ഒന്നിച്ചുണ്ടായിരുന്നതിന്റെ പരിചയം ആവണം, അവർ രണ്ടുപേരും തമ്മിൽ നല്ല കെമിസ്ട്രിയാണ്. അതുകൊണ്ടുതന്നെ ഭാര്യ ഭർത്താക്കന്മാരായി അഭിനയിക്കാൻ ഇവർക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല. മഞ്ജു ചേച്ചിയെ ജ​ഗദീഷേട്ടൻ എപ്പോഴും ട്രോളിക്കൊണ്ടേ ഇരിക്കും. മഞ്ജു ചേച്ചിയും മോശമല്ല. ഫാലിമിയിലെ അമ്മയും അച്ഛനും ഫുൾടൈം ത​ഗ്​ഗ് ആണ്. നന്മമരങ്ങളോ മാതൃകാ അച്ഛൻ അമ്മയുമൊന്നുമല്ല. അവരെ കണ്ടിരിക്കാനും നല്ല രസമാണ്.'

ജാനേമൻ, ജയ ജയ ജയഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫും ചിയേഴ്സ് എന്റർടൈൻമെന്റ്സും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഫാലിമി. നവാഗതനായ നിതിഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരിടവേളയ്ക്കുശേഷം മഞ്ജു പിള്ള - ജഗദീഷ് കൂട്ടുകെട്ട് ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നവംബർ 17ന് തീയേറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in