മാസായി ജോജുവും കല്യാണിയും; ആന്റണി ട്രെയിലർ പുറത്ത്

മാസായി ജോജുവും കല്യാണിയും; ആന്റണി ട്രെയിലർ പുറത്ത്

'പൊറിഞ്ചു മറിയം ജോസ്'ന്റെ വൻ വിജയത്തിന് ശേഷം ജോഷി-ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് 'ആന്റണി'ക്ക്

മുതിർന്ന സംവിധായകന്‍ ജോഷിയും ജോജു ജോർജും വീണ്ടും ഒന്നിക്കുന്ന 'ആന്റണി'യുടെ ട്രെയിലർ പുറത്ത്. ചിത്രം ഡിസംബർ ഒന്ന് മുതൽ തീയേറ്ററുകളിലെത്തും. ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. രാജേഷ് വർമയുടെതാണ് തിരക്കഥ.

നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് ആന്റണി നിർമിക്കുന്നത്. ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 'സരിഗമ'യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്.

മാസായി ജോജുവും കല്യാണിയും; ആന്റണി ട്രെയിലർ പുറത്ത്
ഇടിച്ചുതകർക്കാൻ 'ആന്റണി'; ജോഷി-ജോജു ചിത്രം തീയേറ്ററുകളിലേക്ക്

'പൊറിഞ്ചു മറിയം ജോസ്'ന്റെ വൻ വിജയത്തിന് ശേഷം ജോഷി-ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് 'ആന്റണി'ക്ക്. പൊറിഞ്ചു മറിയം ജോസിലെ 'കാട്ടാളൻ പൊറിഞ്ചു' എന്ന ജോജുവിന്റെ കഥാപാത്രം പ്രേഷകപ്രീതി നേടിയിരുന്നു.

ഛായാഗ്രഹണം രണദിവെയാണ് നിർവഹിക്കുന്നത്. ചിത്രസംയോജനം ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, കലാസംവിധാനം ദിലീപ് നാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ഷിജോ ജോസഫ് എന്നിവരാണ് മറ്റ് പ്രധാന അണിയറപ്രവർത്തകർ.

logo
The Fourth
www.thefourthnews.in