ഇടിച്ചുതകർക്കാൻ 'ആന്റണി'; ജോഷി-ജോജു ചിത്രം തീയേറ്ററുകളിലേക്ക്

ഇടിച്ചുതകർക്കാൻ 'ആന്റണി'; ജോഷി-ജോജു ചിത്രം തീയേറ്ററുകളിലേക്ക്

വേറിട്ട ദൃഷ്യാവിഷ്ക്കാരത്തിൽ വ്യത്യസ്തമായ കഥ പറയുന്ന ആന്റണി ഫാമിലി-ആക്ഷൻ ചിത്രമാണ്

ജോഷി-ജോജു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം 'ആന്റണി' ഡിസംബർ ഒന്നിന് തീയേറ്ററുകളിൽ. 'പൊറിഞ്ചു മറിയം ജോസ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ജോജു നായകനാകുന്ന ജോഷിയുടെ രണ്ടാത്തെ ചിത്രമാണ് ആന്റണി. വേറിട്ട ദൃഷ്യാവിഷ്കാരത്തിൽ വ്യത്യസ്തമായൊരു കഥ പറയുന്ന ആന്റണി ഫാമിലി-ആക്ഷൻ സിനിമ കൂടിയാണ്. മാസ് ആക്ഷൻ രംഗങ്ങളും ഇമോഷണൽ എലമെന്റുകളുമാണ് ചിത്രത്തിന്റെ മറ്റ് പ്രത്യേകതകൾ.

ഇടിച്ചുതകർക്കാൻ 'ആന്റണി'; ജോഷി-ജോജു ചിത്രം തീയേറ്ററുകളിലേക്ക്
'മുന്‍പത്തെ ഞാനല്ല, കാതലിനുശേഷമുള്ള ഞാന്‍'; സുധി കോഴിക്കോട് അഭിമുഖം

പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ നൈല ഉഷ, ചെമ്പൻ വിനോദ്, വിജയരാഘവൻ എന്നിവരാണ് ആന്റണിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരും ചിത്രത്തിൽ വേഷങ്ങളിൽലെത്തുന്നു.

നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് ചിത്രത്തിന്റെ നിർമ്മാണം. രാജേഷ് വർമയാണ് തിരക്കഥ.

ഇടിച്ചുതകർക്കാൻ 'ആന്റണി'; ജോഷി-ജോജു ചിത്രം തീയേറ്ററുകളിലേക്ക്
ജോഷി - ജോജു ജോർജ് ചിത്രം 'ആന്റണി' ടീസർ റിലീസായി

ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

logo
The Fourth
www.thefourthnews.in