ജോജുവിന്റെ ചിത്രത്തിൽ നിന്ന് ക്യാമറമാൻ വേണുവിനെ  'പുറത്താക്കി'; ഗുണ്ടാ ഭീഷണിയെന്ന് പോലീസിൽ പരാതി

ജോജുവിന്റെ ചിത്രത്തിൽ നിന്ന് ക്യാമറമാൻ വേണുവിനെ 'പുറത്താക്കി'; ഗുണ്ടാ ഭീഷണിയെന്ന് പോലീസിൽ പരാതി

തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് വേണു പരാതി നൽകിയിരിക്കുന്നത്

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ക്യാമറമാൻ വേണുവിനെ ഒഴിവാക്കിയതിൽ വിവാദം. തൃശൂരിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ' പണി' എന്ന ചിത്രത്തിൽ നിന്നാണ് വേണുവിനെ പുറത്താക്കിയെന്നാണ് വിവരം. ജോജു അഭിനയിച്ച ഇരട്ട എന്ന ചിത്രത്തിന്റെ ക്യാമറമാനായ വിജയ് ആണ് ചിത്രത്തിന്റെ പുതിയ ക്യാമറമാൻ.

ചിത്രത്തിൽ പുറത്താക്കിയതിന് പിന്നാലെ തനിക്ക് ഗുണ്ടാ ഭീഷണി നേരിട്ടെന്ന് വേണു പോലീസിൽ പരാതി നൽകി. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് വേണു പരാതി നൽകിയിരിക്കുന്നത്.

താമസിക്കുന്ന ഹോട്ടലിലേക്ക് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തൃശൂരിൽ നിന്ന് എത്രയും പെട്ടന്ന് പോകണമെന്നും ഇല്ലെങ്കിൽ വിവരമറിയുമെന്നുമാണ് ഭീഷണി വന്നതെന്നുമാണ് പരാതി.

ജോജുവിന്റെ ചിത്രത്തിൽ നിന്ന് ക്യാമറമാൻ വേണുവിനെ  'പുറത്താക്കി'; ഗുണ്ടാ ഭീഷണിയെന്ന് പോലീസിൽ പരാതി
407-ാം നമ്പര്‍ ഹോട്ടൽ മുറിയില്‍നിന്ന് മരണമെന്ന ക്ലൈമാക്സിലേക്ക്; ജയനെന്നും മരിക്കാത്ത ഓർമ

അതേസമയം, സെറ്റിലുള്ള ആളുകളോട് മോശമായി പെരുമാറിയെന്നും ഇതിനാലാണ് വേണുവിനെ മാറ്റാൻ തീരുമാനിച്ചതെന്നുമാണ് ജോജുവിന്റെ വിശദീകരണം. ജോജു തന്നെയാണ് ചിത്രം നിർമിക്കുന്നത്. നേരത്തെ ചിത്രീകരണത്തിനിടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഇവർ തമ്മിലുള്ള തർക്കം കൈയാങ്കളിയിലേക്ക് എത്തിയതായും വിവരമുണ്ട്. അതേസമയം വേണുവിന്റെയും സഹായികളുടെയും മുഴുവൻ പ്രതിഫലവും നൽകിയതായും സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.

നേരത്തെ ജോജു അഭിനയിച്ച 'പുലിമട' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വേണുവായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബർ 25 നാണ് പണിയുടെ ചിത്രീകരണം ആരംഭിച്ചത്. തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് പണി നിർമിക്കുന്നത്.

ജോജുവിന് പുറമെ സീമ, അഭിനയ, ചാന്ദ്‌നി ശ്രീധരൻ, അഭയ ഹിരൺമയി, സോന മറിയ എബ്രാഹാം, മെർലറ്റ് ആൻ തോമസ്, ലങ്ക ലക്ഷ്മി, സാറ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ, രഞ്ജിത് വേലായുധൻ, ബിറ്റോ ഡേവിസ്, റിനോഷ് ജോർജ്ജ്, ഇയാൻ, ഇവാൻ, അൻബു, രമേഷ് ഗിരിജ, ഡോണി ജോൺസൺ, ബോബി കുര്യൻ, സാഗർ, ജുനൈസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റിഗ്. വിഷ്ണു വിജയിയാണ് സംഗീതം. പ്രൊഡക്ഷൻ ഡിസൈനിങ് സന്തോഷ് രാമൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ ജയൻ നമ്പ്യാർ, മിക്‌സ്എം ആർ രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ സിങ്ക് സൗണ്ട് അജയൻ അടാട്ട് പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ സ്റ്റണ്ട് ദിനേശ് സുബ്രായൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനിൽ മാത്യു, അസ്സോസിയേറ്റ് ഡയറക്ടർ രതീഷ് പിള്ള, സഫർ സനൽ, നിഷാദ് ഹസ്സൻ തുടങ്ങിയവാരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in