മാസ് ലുക്കിൽ ജോജു; 'ആന്റണി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മാസ് ലുക്കിൽ ജോജു; 'ആന്റണി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പൊറിഞ്ചു മറിയം ജോസിന് ശേഷം സംവിധായകൻ ജോഷിയും ജോജുവും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി

നടൻ ജോജു ജോർജ് ഗംഭീര വേഷത്തിലെത്തുന്ന ചിത്രം 'ആന്റണി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജോജു മാസ് ലുക്കിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആന്റണിക്കുണ്ട്. സുരേഷ് ഗോപി ചിത്രം 'പാപ്പൻ' ന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റണി. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച 'ഇരട്ട' യ്ക്ക് ശേഷം ജോജു നായകനാകുന്ന ചിത്രമാണ് ആന്റണി.

മാസ് ലുക്കിൽ ജോജു; 'ആന്റണി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
പാപ്പന് ശേഷം 'ആന്റണി': ജോഷിയുടെ പുതിയ ചിത്രം വരുന്നു

ശരീരഭാരം കുറച്ച് വ്യത്യസ്തമായ കിടിലൻ ലുക്കിലാണ് ജോജു ചിത്രത്തിലെത്തുന്നതെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്ന സൂചന. പോസ്റ്ററിൽ ജഴ്സിയണിഞ്ഞ് നിൽക്കുന്ന കല്യാണി പ്രിയദർശനെയും കാണാം. വ്യത്യസ്ത വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. ജോജുവിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ആന്റണി. പൊറിഞ്ചു മറിയം ജോസിലെ നൈല ഉഷ , ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവൻ എന്നിവർക്കൊപ്പം കല്യാണി പ്രിയദർശനും ആശാ ശരതും ചിത്രത്തിലുണ്ട്.

മാസ് ലുക്കിൽ ജോജു; 'ആന്റണി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ജോജു ജോർജ്, ജോഷി ചിത്രത്തിന്റെ തിരക്കിൽ; ലിയോയിൽ ഇല്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. രചന - രാജേഷ് വര്‍മ്മ, ഛായാഗ്രഹണം - രണദിവെ, എഡിറ്റിംഗ് - ശ്യാം ശശിധരന്‍, സംഗീത സംവിധാനം - ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ദിലീപ് നാഥ്, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, വിതരണം - അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പി ആര്‍ ഒ - ശബരി.മാര്‍ക്കറ്റിങ്ങ് പ്ലാനിങ് -ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍.

logo
The Fourth
www.thefourthnews.in