നിവിൻ പോളി ചിത്രത്തിൽ രശ്മിക മന്ദാന? മറുപടിയുമായി ജൂഡ് ആന്തണി

നിവിൻ പോളി ചിത്രത്തിൽ രശ്മിക മന്ദാന? മറുപടിയുമായി ജൂഡ് ആന്തണി

വിജയ് സേതുപതിയെ ചിത്രത്തിന്റെ ഭാഗമാക്കാൻ താൽപര്യമുണ്ടെന്നും ജൂഡ്

2018 ന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിൽ തെന്നിന്ത്യൻ താരം രശ്മിക മന്ദാന നായികയായേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെന്ന് ജൂഡ് സ്ഥിരീകരിച്ചു. രശ്മിക മന്ദാനയുടെ അഭിനയം ഇഷ്ടമാണെന്നും അടുത്ത ചിത്രത്തിൽ സഹകരിക്കാൻ താൽപര്യമുണ്ടെന്നും ജൂഡ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

വിജയ് സേതുപതിയുമായും ചർച്ച നടക്കുന്നുണ്ട്. എല്ലാം ഒത്തുവന്നാൽ മാത്രമേ സിനിമ ചെയ്യാനാകൂയെന്നും ജൂഡ് പറയുന്നു. നിവിൻ പോളിക്കൊപ്പമാകും അടുത്ത ചിത്രമെന്ന സൂചന ജൂഡ് നേരത്തെ തന്നെ നൽകിയിരുന്നു. നിവിനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു

നിവിൻ പോളി ചിത്രത്തിൽ രശ്മിക മന്ദാന? മറുപടിയുമായി ജൂഡ് ആന്തണി
ജൂഡ് ആന്തണി- നിവിൻ പോളി കൂട്ടുകെട്ട് വീണ്ടും; 'ഇത്തവണ ഒരൊന്നൊന്നര പൊളി'

ഇത്തവണ ഒരൊന്നൊന്നര പൊളി" എന്ന കുറിപ്പോടെ ജൂഡിനൊപ്പമുള്ള ഫോട്ടോയും പങ്കുവച്ചാണ് സോഷ്യൽ മീഡിയയിലൂടെയാണ് നിവിൻ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഓം ശാന്തി ഓശാനയ്ക്ക് ശേഷം ജൂഡും നിവിൻ പോളിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഒൻപത് വർഷത്തിന് ശേഷം ഇരുവരും ചേർന്ന് ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

logo
The Fourth
www.thefourthnews.in