നൊമ്പരമായി കലാഭവൻ ഹനീഫ്; വെള്ളിത്തിരയിലെ അവസാന കഥാപാത്രം കാതലിൽ

നൊമ്പരമായി കലാഭവൻ ഹനീഫ്; വെള്ളിത്തിരയിലെ അവസാന കഥാപാത്രം കാതലിൽ

30 വർഷത്തോളം നീണ്ട അഭിനയജീവിതത്തിൽ കോമേഡിയനായല്ലാതെ വളരെ അപൂർവമായി മാത്രമേ ഹനീഫ് വെള്ളിത്തിരയിലെത്തിയിട്ടുള്ളൂ

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷത്തിൽ എത്തിയ കാതൽ തിയേറ്ററിൽ എത്തുമ്പോൾ നൊമ്പരമാകുന്നത് കലാഭവൻ ഹനീഫ് ആണ്. അഭിനയിച്ച ചിത്രം വെള്ളിത്തിരയിൽ കാണുന്നതിന് മുമ്പ് അകാലത്തിൽ താരം പിരിയുകയായിരുന്നു.

വെള്ളിത്തിരയിൽ കോമഡി കഥാപാത്രങ്ങളെ സ്ഥിരമായി അവതരിപ്പിക്കുന്ന കലാഭവൻ ഫനീഫിന് അവസാന ചിത്രത്തിൽ ലഭിച്ചത് അത്തരം കഥാപാത്രമായിരുന്നില്ല. കുടുംബക്കോടതി ജഡ്ജിയുടെ വേഷമായിരുന്നു. ചിത്രത്തിലെ നിർണായക രംഗങ്ങളിൽ കലാഭവൻ ഹനീഫിന്റെ ജഡ്ജി കഥാപാത്രം എത്തുന്നുണ്ട്.

നൊമ്പരമായി കലാഭവൻ ഹനീഫ്; വെള്ളിത്തിരയിലെ അവസാന കഥാപാത്രം കാതലിൽ
മമ്മൂട്ടിയുടെ കാതല്‍ ജിയോ ബേബിയുടെ മധുരപ്രതികാരം? വീണ്ടും ഓര്‍മയിലെത്തുന്ന 'സീക്രട്ട് മൈന്‍ഡ്‌സ്'

വെള്ളിത്തിരയിൽ ഹനീഫിനെ ആദ്യമായി കാണിച്ചപ്പോൾ ആദരസൂചകമെന്നോണമായിരിക്കണം കാണികളിൽനിന്ന് കൈയടികൾ ഉയരുന്നുണ്ടായിരുന്നു. 30 വർഷത്തോളമുള്ള അഭിനയജീവിതത്തിൽ കോമേഡിയനായല്ലാതെ വളരെ അപൂർവമായി മാത്രമേ ഹനീഫ് വെള്ളിത്തിരയിലെത്തിയിട്ടുള്ളൂ. പലപ്പോഴും ഒന്നോ രണ്ടോ സീനുകളിൽ മാത്രമൊതുങ്ങുന്ന കഥാപാത്രമായിരിക്കും അവ.

കാതലിലെ കഥാപാത്രവും ചില സീനുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നാണ്. പക്ഷേ ആ കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ തന്നെയാണ് അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നത്. കുടുംബക്കോടതി ജഡ്ജായി യഥാർത്ഥ കോടതിയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ജിയോ ബേബിയുടെ സംവിധാനവും അതിൽ കലാഭവൻ ഹനീഫിന്റെ പ്രകടനവും.

നൊമ്പരമായി കലാഭവൻ ഹനീഫ്; വെള്ളിത്തിരയിലെ അവസാന കഥാപാത്രം കാതലിൽ
നിര്‍മ്മാല്യത്തിൽനിന്ന് നിർഭാഗ്യത്തിലേക്ക്; രവി മേനോന്റെ കഥ

നവംബർ ഒൻപതിനാണ് കലാഭവൻ ഹനീഫ് മലയാളികളെ വിട്ടുപിരിഞ്ഞത്. നൂറ്റിയമ്പതോളം സിനിമകളിൽ അഭിനയിച്ച ഹനീഫ് 1990-ൽ 'ചെപ്പു കിലുക്കണ ചങ്ങാതി' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. 'പറക്കുംതളിക'യിലെ കല്ല്യാണച്ചെറുക്കന്റെ വേഷമാണ് ഹനീഫിന്റെ സിനിമ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം.

സിനിമകൾക്കുപുറമെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും നിരവധി സ്റ്റേജ് ഷോകളിലും ഹനീഫ് അഭിനയിച്ചു. ചെപ്പുകിലുക്കണ ചങ്ങാതി, ഗോഡ്‌ഫാദർ, ഈ പറക്കും തളിക, പാണ്ടിപ്പട, ഛോട്ടാ മുംബൈ, ഉസ്താദ് ഹോട്ടൽ, ചാലക്കുടിക്കാരൻ ചങ്ങാതി, ഡ്രൈവിങ് ലൈസൻസ്, പ്രീസ്റ്റ്, 2018 എവരിവൺ ഹീറോ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മിന്നുകെട്ട്, നാദസ്വരം എന്നിവയായിരുന്നു ശ്രദ്ധേയ സീരിയലുകൾ.

logo
The Fourth
www.thefourthnews.in