പുതിയ ലുക്കില്‍ കമല്‍ ഹാസനും സിമ്പുവും; ലീക്കായി തഗ് ലൈഫിന്‌റെ ലൊക്കേഷന്‍ ചിത്രം, ആഘോഷമാക്കി ആരാധകര്‍

പുതിയ ലുക്കില്‍ കമല്‍ ഹാസനും സിമ്പുവും; ലീക്കായി തഗ് ലൈഫിന്‌റെ ലൊക്കേഷന്‍ ചിത്രം, ആഘോഷമാക്കി ആരാധകര്‍

അഭിരാമി, നാസര്‍, വയ്യാപുരി എന്നിവരും ലീക്കായ ചിത്രത്തിലുണ്ടെങ്കിലും പ്രേക്ഷകരുടെ കണ്ണുടക്കുന്നത് സിമ്പുവിന്‌റെയും കമലിന്‌റെയും പുതിയ ലുക്കിലാണ്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മുപ്പതിയാറു വര്‍ഷങ്ങള്‍ക്കുശേഷം മണിരത്‌നം- കമല്‍ ഹസാന്‍ കൂട്ടുകെട്ടിലെത്തുന്ന തഗ് ലൈഫ്. ചിത്രം സംബന്ധിച്ചെത്തുന്ന ഓരോ വാര്‍ത്തകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതും. ഇതിന്‌റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലീക്കായ ലൊക്കേഷന്‍ ചിത്രം. തഗ് ലൈഫിലെ കമല്‍ ഹാസന്‌റെയും സിമ്പുവിന്‌റെയും പുതിയ ലുക്കാണ് പുറത്തായിരിക്കുന്നത്. ഇരുവര്‍ക്കുമൊപ്പം അഭിരാമി, നാസര്‍, വയ്യാപുരി എന്നിവരും ലീക്കായ ചിത്രത്തിലുണ്ടെങ്കിലും പ്രേക്ഷകരുടെ കണ്ണുടക്കുന്നത് സിമ്പുവിന്‌റെയും കമലിന്‌റെയും പുതിയ ലുക്കിലാണ്.

തഗ് ലൈഫിന്‌റെ ചിത്രീകരണത്തിനായി നിലവില്‍ ഡല്‍ഹിയിലാണ് ഇപ്പോള്‍ കമല്‍ ഹാസനുള്ളത്. ചില പ്രധാന സീക്വന്‍സുകളുടെ ചിത്രീകരണത്തിനായി സിമ്പുവും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഡല്‍ഹി എയ്‌റോസിറ്റിയിലെ സങ്കട് മോചന്‍ ഹനുമാന്‍ മന്ദിറില്‍ വെച്ച് തഗ് ലൈഫ് ടീം ചില രംഗങ്ങള്‍ ചിത്രീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

തഗ് ലൈഫിന്റെ ലീക്കായ ചിത്രം
തഗ് ലൈഫിന്റെ ലീക്കായ ചിത്രം

എന്തായാലും തഗ് ലൈഫ് സെറ്റില്‍നിന്ന് ചോര്‍ന്ന ഫോട്ടോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കമല്‍ഹാസന്‌റെയും സിമ്പുവിന്‌റെയും പുതിയ ലുക്കുകള്‍തന്നെയാണ് സൈബര്‍ലോകത്തെ ചര്‍ച്ചാവിഷയവും.

പുതിയ ലുക്കില്‍ കമല്‍ ഹാസനും സിമ്പുവും; ലീക്കായി തഗ് ലൈഫിന്‌റെ ലൊക്കേഷന്‍ ചിത്രം, ആഘോഷമാക്കി ആരാധകര്‍
ആരാണ് മാരി സെൽവരാജ് ചിത്രത്തിൽ ധ്രുവ് വിക്രം അവതരിപ്പിക്കുന്ന മാനത്തി ഗണേഷന്‍ ?

ഏപ്രില്‍ അവസാനവാരമാണ് തഗ് ലൈഫ് ടീം ചിത്രീകരണത്തിനായി ഡല്‍ഹിയില്‍ എത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി മണിരത്‌നവും ടീമും തലസ്ഥാന നഗരിയില്‍ ചിത്രത്തിന്‌റെ പണിപ്പുരയിലായിരുന്നു. ചിത്രത്തിന്‌റെ ഡല്‍ഹിയിലെ ഷെഡ്യൂള്‍ മെയ് 12 വരെ നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

കമല്‍ ഹാസനെ നായകനാക്കി മണിരത്‌നം ഒരുക്കുന്ന ആക്ഷന്‍ ഡ്രാമയാണ് തഗ് ലൈഫ്. കമല്‍ ഹാസനു പുറമേ സിമ്പു, ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി, തൃഷ, ഗൗതം കാര്‍ത്തിക്, അഭിരാമി, നാസര്‍, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി തുടങ്ങി വമ്പന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. എ ആര്‍ റഹ്‌മാനാണ് സംഗീതം സംവിധാനം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

മണിരത്നം ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകന്‍. ദേശിയ അവാര്‍ഡ് ജേതാക്കളായ അന്‍പറിവാണ് സ്റ്റണ്ട് കൊറിയോഗ്രഫി കൈകാര്യം ചെയ്യുന്നത്. തഗ് ലൈഫിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.

logo
The Fourth
www.thefourthnews.in