ജയിലറിന്റെ ഒടിടി റിലീസിൽ ധാരണയായി; രജനികാന്തിനും സംവിധായകനും കമൽഹാസന്റെ അഭിനന്ദനം

ജയിലറിന്റെ ഒടിടി റിലീസിൽ ധാരണയായി; രജനികാന്തിനും സംവിധായകനും കമൽഹാസന്റെ അഭിനന്ദനം

ദളപതി നേരത്തെ അഭിനന്ദനം അറിയിച്ചിരുന്നു

റെക്കോ‍ഡ് കളക്ഷനുമായി തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ജയിലറിന്റെ വിജയത്തിന് പിന്നാലെ രജനികാന്തിനേയും സംവിധായകൻ നെൽസൺ ദിലീപ് കുമാറിനേയും അഭിനന്ദിച്ചും ആശംസകൾ അറിയിച്ചും ഉലകനായകൻ കമൽഹാസൻ. ഇരുവരേയും നേരിട്ട് വിളിച്ചാണ് കമൽഹാസൻ അഭിനന്ദനമറിയിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ജയിലറിന്റെ ഒടിടി റിലീസിൽ ധാരണയായി; രജനികാന്തിനും സംവിധായകനും കമൽഹാസന്റെ അഭിനന്ദനം
ജയിലർ മാസ് എന്റർടെയ്നർ മാത്രമല്ല; രജനീകാന്തിനൊപ്പം കണ്ട സിനിമയിലും സസ്പെൻസ്: മിർന അഭിമുഖം

നേരത്തെ ദളപതി വിജയ് യും ജയിലറിന് ആശംസകൾ അറിയിച്ചിരുന്നു. അതേസമയം ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ആയെന്നാണ് സൂചന.

സെപ്റ്റംബർ 7ന് ജയിലർ ഒടിടിയിൽ എത്തുമെന്നാണ് വിലയിരുത്തൽ. ആമസോൺ പ്രൈമിലാകും ജയിലറിന്റെ ഒടിടി റിലീസ്. നിലവിൽ തീയേറ്ററിൽ റിലീസ് ചെയ്യുന്ന തമിഴ് ചിത്രങ്ങൾ 28 ദിവസത്തിന് ശേഷമാണ് ഒടിടിയിലെത്തുക. ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ തുനിവും വാരിസും അടക്കമുള്ള ചിത്രങ്ങളും 28 ദിവസത്തിന് ശേഷം ഒടിടിയിലെത്തിയിരുന്നു.

ജയിലറിന്റെ ഒടിടി റിലീസിൽ ധാരണയായി; രജനികാന്തിനും സംവിധായകനും കമൽഹാസന്റെ അഭിനന്ദനം
ലോകമെമ്പാടും സ്റ്റൈൽ മന്നന്റെ വിളയാട്ടം; 300 കോടിയും പിന്നിട്ട് 'ജയിലർ' കുതിപ്പ് തുടരുന്നു

2023ലെ ഏറ്റവും വലിയ ഓപ്പണറായി മാറിയ തമിഴ് ചിത്രമായ ജയിലർ ഉടൻ 500 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓ​ഗസ്റ്റ് 10ന് തീയേറ്ററുകളിൽ എത്തിയ ചിത്രം നാല് ദിവസം കൊണ്ട് 300 കോടിയാണ് നേടിയത്

logo
The Fourth
www.thefourthnews.in