'ഏൻ പേര് രംഗരായ ശക്തിവേൽ നായ്ക്കർ', അറിയിപ്പുമായി കമൽ ഹാസൻ; കെഎച്ച് 234 ഇനി 'ത​ഗ് ലൈഫ്'

'ഏൻ പേര് രംഗരായ ശക്തിവേൽ നായ്ക്കർ', അറിയിപ്പുമായി കമൽ ഹാസൻ; കെഎച്ച് 234 ഇനി 'ത​ഗ് ലൈഫ്'

ചിത്രത്തിന്റെ പേരിനൊപ്പം കഥാപാത്രത്തെയും പരിചയപ്പെടുത്തുന്നതാണ് ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ

മൂന്നര പതിറ്റാണ്ടുകളുടെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ കമൽഹാസൻ മണിരത്‌നം കൂട്ടുകെട്ടിൽ വരുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഗംഭീര ടൈറ്റിൽ അനൗൺസ്‌മെന്റ് വിഡിയോയിൽ കൂടിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രേക്ഷകരിലേക്കെത്തിയത്. "തഗ് ലൈഫ്" എന്നാണ് ആരാധകർ കമൽഹാസന്റെ 234ാം ചിത്രത്തിന് പേര് ഇട്ടിരിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കർ എന്നാണ് ചിത്രത്തിൽ കമൽ ഹാസന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ പേരിനൊപ്പം കഥാപാത്രത്തെയും പരിചയപ്പെടുത്തുന്നതാണ് ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ.

കമൽഹാസന്റെ അറുപത്തി ഒൻപതാമത് ജന്മദിനത്തിന് മുന്നോടിയായാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖർ സൽമാൻ, ജയം രവി, തൃഷ എന്നിവരും ചിത്രത്തിന്റെ ഭാഗമാണെന്നു ടൈറ്റിൽ റിലീസിന് മുൻപുള്ള മണിക്കൂറുകളിൽ അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചിരുന്നു.

'ഏൻ പേര് രംഗരായ ശക്തിവേൽ നായ്ക്കർ', അറിയിപ്പുമായി കമൽ ഹാസൻ; കെഎച്ച് 234 ഇനി 'ത​ഗ് ലൈഫ്'
കമൽ ഹാസൻ - മണിരത്‌നം ചിത്രത്തിൽ ദുൽഖർ സൽമാനും; കൂടുതൽ വെളിപ്പെടുത്തലുകൾ പിന്നാലെ

ത​ഗ് ലൈഫിൽ കമൽ ഹാസനും മണിരത്നവും എ.ആർ.റഹ്മാനൊപ്പം വീണ്ടും കൈകോർക്കുന്നു. ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ, എഡിറ്റർ ശ്രീകർ പ്രസാദ്, സ്റ്റണ്ട് കൊറിയോഗ്രാഫർമാരായ അൻപറിവ് എന്നിവരോടൊപ്പം മറ്റു മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രമായിരിക്കും. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയും പ്രവർത്തിക്കുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in