'വിവേകാനന്ദൻ ഫുള്ള് വൈറലാണല്ലോ'; ഷൈൻ ടോം ചാക്കോ, കമൽ ചിത്രം'വിവേകാനന്ദൻ വൈറലാണ്' ടീസർ പുറത്തിറങ്ങി

'വിവേകാനന്ദൻ ഫുള്ള് വൈറലാണല്ലോ'; ഷൈൻ ടോം ചാക്കോ, കമൽ ചിത്രം'വിവേകാനന്ദൻ വൈറലാണ്' ടീസർ പുറത്തിറങ്ങി

ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ്, അജു വർഗീസ്, മഹിമ നമ്പ്യാർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പുറത്തിറക്കിയത്

മലയാളികളുടെ പ്രിയ സംവിധായകൻ കമൽ സംവിധാനം ചെയ്യുന്ന 'വിവേകാനന്ദൻ വൈറലാണ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നർമ്മത്തിൽ പൊതിഞ്ഞ് സാമൂഹികപ്രാധാന്യമുള്ള ഒരു വിഷയം ചർച്ച ചെയ്യുന്ന ചിത്രത്തിൽ കമലിന്റെ ശിഷ്യൻ കൂടിയായിരുന്ന ഷൈൻ ടോം ചാക്കോയാണ് നായകൻ.

ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ്, അജു വർഗീസ്, മഹിമ നമ്പ്യാർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പുറത്തിറക്കിയത്. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് നായികമാരായി എത്തുന്നത്.

'വിവേകാനന്ദൻ ഫുള്ള് വൈറലാണല്ലോ'; ഷൈൻ ടോം ചാക്കോ, കമൽ ചിത്രം'വിവേകാനന്ദൻ വൈറലാണ്' ടീസർ പുറത്തിറങ്ങി
ക്യാപ്റ്റൻ മില്ലർ പ്രീ റിലീസ് ഇവന്റിൽ അവതാരകയ്‌ക്ക്‌ നേരെ ലൈംഗികാതിക്രമം; യുവാവിനെ കൊണ്ട് കാലുപിടിപ്പിച്ച് അവതാരക

മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകരുന്നത് ബിജിബാലാണ്.

'വിവേകാനന്ദൻ ഫുള്ള് വൈറലാണല്ലോ'; ഷൈൻ ടോം ചാക്കോ, കമൽ ചിത്രം'വിവേകാനന്ദൻ വൈറലാണ്' ടീസർ പുറത്തിറങ്ങി
'സ്ക്രീനില്‍ കണ്ടത് പോലെ ആയിരുന്നില്ല, വിജയ് സേതുപതി ഞെട്ടിച്ചു'; ആദ്യകൂടിക്കാഴ്ചയെ കുറിച്ച് കത്രീന കൈഫ്

കോ-പ്രൊഡ്യൂസേഴ്സ് - കമലുദ്ധീൻ സലീം, സുരേഷ് എസ് ഏ കെ, ആർട്ട് ഡയറക്ടർ - ഇന്ദുലാൽ, വസ്ത്രാലങ്കാരം - സമീറാ സനീഷ്, മേക്കപ്പ് - പാണ്ഡ്യൻ, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് കൊടുങ്ങല്ലൂർ.

ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബഷീർ കാഞ്ഞങ്ങാട്, സ്റ്റിൽ ഫോട്ടോഗ്രാഫർ - സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷൻ ഡിസൈനർ - ഗോകുൽ ദാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - എസ്സാൻ കെ എസ്തപ്പാൻ, പ്രൊഡക്ഷൻ മാനേജർ - നികേഷ് നാരായണൻ, പി.ആർ.ഒ - വാഴൂർ ജോസ്, ആതിരാ ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് -അനൂപ്‌സുന്ദരൻ.

logo
The Fourth
www.thefourthnews.in